മാഞ്ചസ്റ്റര്‍ : ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ എട്ട് ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി നടന്നുവരുന്ന ദിവ്യകാരുണ്യ ആരാധനയുടെ സമാപനം ശനിയാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും.ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നുവരുന്ന ദിവ്യകാരുണ്യ ആരാധനയില്‍ അനുഗ്രഹങ്ങള്‍ തേടി നൂറുകണക്കിനാളുകള്‍ ആണ് ദിനം പ്രതി എത്തികൊണ്ടിരിക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 10ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ ഫാ.സോണി കാരുവേലിയും ഒട്ടേറെ വൈദികരും കാര്‍മ്മികരാവും. ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ ആണ് ആരാധന സമാപിക്കുക.ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെമ്പാടും നടന്ന് വരുന്ന 100 ദിവസം നീളുന്ന ആരാധനയുടെ ഭാഗമായിട്ടാണ് മാഞ്ചസ്റ്ററിലും ദിവ്യകാരുണ്യ ആരാധന നടക്കുന്നത്.
ആരാധനയില്‍ പങ്കെടുത്ത് നമുക്ക് ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതിനും കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: ST JOSEPH CHURCH, PORTLANT CRESCENT, LONGSIGHT, MANCHESTER, M13 OBU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല