സാബു ചൂണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍ : എട്ട് ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി മാഞ്ചസ്റ്ററില്‍ നടന്ന ദിവ്യകാരുണ്യ ആരാധന അനുഗ്രഹദായകമായി സമാപിച്ചു. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യ ആരാധനയില്‍ മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ശനിയാഴ്ച്ച രാവിലെ 10ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെയാണ് ആരാധനയുടെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. ദിവ്യബലിയേ തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ മലയാളികളെ കൂടാതെ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവരും പങ്കാളികളായി.
പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദത്തെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്..ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെമ്പാടും നടന്ന് വരുന്ന 100 ദിവസം നീളുന്ന ആരാധനയുടെ ഭാഗമായിട്ടാണ് മാഞ്ചസ്റ്ററിലും ദിവ്യകാരുണ്യ ആരാധന നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല