ഹണിമൂണ്‍ കൊലപാതക കേസില്‍ കുറ്റാരോപിതനായ ശ്രീന്‍ ദിവാനിയുടെ മാനസിക ആരോഗ്യം മോശമാണെന്ന് കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നു വിചാരണയ്ക്കായ് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുന്നത് വൈകും. കോടതി മെഡിക്കല്‍ തെളിവുകള്‍ ആവശ്യപ്പെട്ടിടുണ്ട് അതിനു ശേഷമായിരിക്കും വിചാരണയ്ക്കായ് ദക്ഷിണാഫ്രിക്കയ്ക്ക് വിട്ടു കൊടുക്കുന്നതിനു സംബന്ധിച്ച തീരുമാനം എടുക്കുക.
തന്റെ ഭാര്യയായ ആനി ദിവാനിയെ കഴിഞ്ഞ നവംബറില്‍ കേപ് ടോണില്‍ ഹണിമൂണിനു പോയ സമയത്ത് വാടക കൊലയാളികളെ കൊണ്ട് കൊലപ്പെടുത്തി എന്നതാണ് ശ്രീന്‍ ദിവാനിയ്ക്ക് എതിരെയുള്ള കേസ്. ദിവാനിയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ ക്ലാരെ മോണ്ട്ഗ്ലോമറി പറയുന്നു; ‘വിചാരണയ്ക്കായ് ദിവാനിയെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ട് പോകുന്നത് ഈ അവസ്ഥയില്‍ അവരുടെ ആരോഗ്യത്തെ ഗുരുതരമായ് ബാധിക്കും, പ്രത്യേകിച്ച് വിചാരണ സമയത്ത് ജയിലില്‍ താമസിപ്പിക്കുന്നത്.’
വിചാരണയ്ക്കിടയില്‍ ദക്ഷിണാഫ്രിക്കയില്‍ ദിവാനിയെ താമസിക്കാന്‍ പോകുന്ന വെസ്റ്റേണ്‍ കേപിലെ ജയില്‍ കുറ്റവാളി സംഘങ്ങളുടെ കേന്ദ്രമാണ് എന്നും ദിവാനിയുടെ വക്കീല്‍ കോടതിയെ അറിയിച്ചെങ്കിലും വാദം കേട്ട ഡിസ്ട്രിക്റ്റ് ജഡ്ജ് ഹോവാര്‍ഡ് റിട്ടില്‍ പക്ഷെ ഈ ആരോപണം തള്ളി, അദ്ദേഹം പറഞ്ഞു ‘ അവിടെ ഏതെങ്കിലും ജയില്‍ കുറ്റവാളികളുടെ നിയന്ത്രണത്തില്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല’
കഴുത്തിന് വെടിയേറ്റു കൊല്ലപ്പെടുമ്പോള്‍ ആനിയുടെ മൊബൈല്‍ ഫോണ്‍, ഡയമണ്ട് ബ്രേസ്ലൈറ്റ്, ആര്‍മണി റിസ്റ്റ് വാച്ച്, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും നഷ്ടപ്പെട്ടിരുന്നു, ദക്ഷിണാഫ്രിക്കന്‍ പോലീസ് കൊലപാതകം, മോഷണം, കിഡ്നാപ്പിംഗ് തുടങ്ങിയ കേസുകളാണ് ശ്രീന്‍ ദിവാനിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം , കൊല്ലപ്പെട്ട ആനിയുടെ പിതാവ് ദിവാനിയെ വിചാരണയ്ക്കായ് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല