ആശയറ്റ ജീവിതത്തിന് പുതുജീവന്‍ പകരുന്ന ഉപഹാറും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പര്യായമായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഡി കെ സി ചാരിറ്റിസ്സും ചേര്‍ന്ന് നടത്തിയ അവയവദാന ക്യാമ്പും യൂ കെ മലയാളികളുടെ തല സംഘടനയായ യുക്ക്മ്മയുടെ നേപ്പാള്‍ ദുരിതാശ്വസ സഹായനിധിയില്‍ പങ്കുകൊണ്ടും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ അടുത്ത മേഖലയിലേക്ക് കടക്കുന്നു.യൂ കെ യിലെ പ്രമുഖ ചാരിറ്റി സംഘടനയായ മാരി ക്യൂറിയുമായി അടുത്ത ഒരു വര്‍ഷത്തേക്ക് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാനുള്ള ധാരണയായി. അടുത്ത ഒരു വര്‍ഷം ഡോര്‍സെറ്റില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ മാരി ക്യൂരിയോടൊപ്പം ഡി കെ സി ചാരിറ്റിസിന്റെ പ്രവര്‍ത്തകരും പങ്കെടുക്കും. ഫുഡ് സ്റ്റാളുകള്‍ ഒരുക്കിയും കലാപരിപാടികള്‍ അവതരിപ്പിച്ചും മാരി ക്യൂറിക്ക് ആവശ്യമായ ധനശേഖരണം നടത്തുന്നതിനായി സഹകരിക്കും. അതിന്റെ ആദ്യ പടിയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള അനുകമ്പ, സ്‌നേഹം, കരുതല്‍ എന്നിവ വളര്‍ത്തി എടുക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചുമലതയില്‍ നിക്ഷേപം നടത്തി നിശ്ചിത സമയത്ത് തിരികെ നല്കുന്നതിനായി ഒരു ‘ചാരിറ്റി വഞ്ചിക’ എല്ലാ അംഗങ്ങളുടെയും ഭവനങ്ങളില്‍ വിതരണം ചെയ്യുകയും, ബഹു: ഡേവീസ് ചിറമേല്‍ അച്ചന്റെ ആശീര്‍വാദത്തോടെ ജൂണ്‍ അഞ്ചിനു നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം മാരി ക്യൂറി ഡോര്‍സെറ്റ് ഫണ്ട്‌റൈസിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി വാള്‍ സ്വാദിയില്‍ നിന്നും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ശ്രീ ഷിബു ഫെര്‍ണാന്‍ഡസ് ഏറ്റു വാങ്ങി.
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് സാമൂഹ്യ സേവന രംഗത്ത് ശക്തമായി ഇടപെടുന്നതിനു അവസരം ഉണ്ടാക്കി കൊടുക്കുകയും ഒപ്പം കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തി എടുക്കുന്നതിനും സാധിക്കുന്നുയെന്നതാണ് ഇത്തരം പദ്ധതികള്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അന്ത്യത്തില്‍ കുട്ടികള്‍ക്ക് മാരി ക്യൂറിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഉന്നത പഠന വേളയില്‍ ഉപകാരപ്പെടുമെന്നുള്ളത് ഒരു പ്രത്യേകതയാണ്
അതോടൊപ്പം കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഡോര്‍സെറ്റ് കേരള നടത്തിയ നേപ്പാള്‍ ധനശേഖരണത്തിന്റെ തുക യൂക്ക്മ സൗത്ത് ഈസ്റ്റ് റീജിണല്‍ പ്രസിഡന്റ് ശ്രീ മനോജ് കുമാര്‍ പിള്ളക്ക് കൈമാറി. ശ്രീ ഷിബു ഫെര്‍ണാന്‍ഡസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഭരണ സമിതി ചുരുങ്ങിയ കാലയിളവ് കൊണ്ട് യൂ കെയിലെ മറ്റ് ഇതര സംഘടനകള്‍ക്കും മാതൃകയും പ്രവര്‍ത്തന ഉത്തേജനവും നല്കുന്നുയെന്നത് ഡി കെ സി ക്ക് അഭിമാനിക്കാവുന്നതാണ്.
ജൂലൈ അഞ്ചു ഞാറാഴ്ച ഉച്ചക്ക് പന്ത്രണ്ട് അര മുതല്‍ നാലുമണി വരെ പൂള്‍ ബ്രോഡ്‌സ്‌റ്റോണില്‍ വച്ച് നടക്കുന്ന ഫാമിലി സമ്മര്‍ ഫെയറില്‍ ഡി കെ ചാരിറ്റീസ്, മാരി ക്യൂറിക്ക് വേണ്ടി ആദ്യത്തെ ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കുന്നു . ഡി കെ സി ചാരിറ്റീസ് കണ്‍ വീനര്‍ ശ്രീ ഷിബു ശ്രീധരന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല