1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2012

ടോമിച്ചന്‍ കൊഴുവനാല്‍

ഡോര്‍സെറ്റ് കേരള കമ്യൂണിറ്റിയുടെ ഈസ്റ്റര്‍ വിഷു ദിനാഘോഷം പതിനാലാം തീയ്യതി ശനിയാഴ്ച്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത്‌ മണി വരെ നടക്കും. കാന്‍ഫോര്‍ഡ്‌ ഹെല്‍ത്ത്‌ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ സാം തിരുവാതിലില്‍ ഉത്ഘാടനം ചെയ്യും.

അംഗങ്ങളുടെ സാഹിത്യത്തിലും കലയിലുമുള്ള അറിവുകള്‍ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന ക്വോര്‍ട്ടേര്‍ലി മാഗസിന്‍ ആയ ‘തൂലിക’യുടെ ആദ്യ ലക്കത്തിന്റെ പ്രകാശനവും തതവസരത്തില്‍ നടക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. യുക്മ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ് അംഗങ്ങള്‍ക്ക് വിഷു ഈസ്റ്റര്‍ സന്ദേശം നല്‍കുകയും മാഗസിന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്യും.

പരിപാടിയുടെ വിജയത്തിനായി വിവിധ കലാപരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. എല്ലാ ഡികെസി അംഗങ്ങളെയും പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. വിലാസം: Canford Heath Community Hall, 7 Mitchell Road, Canford Heath, Poole – BH17 8UE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.