ഡികെസിയുടെ 2015-2016 ലേയ്ക്കുള്ള തെരഞ്ഞെടുപ്പു കഴിഞ്ഞ ഏപ്രില്‍ 11 നു ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം പൂളിലെ സെന്റ് എഡ്‌വേഡ്‌സില്‍ നടന്നു. തെരെഞ്ഞെട്ടുപ്പിനു ശേഷം പുതിയ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളില്‍ ഞാനുള്‌പെടെ പുതിയ ഭാരവാഹികളായി നിങ്ങള്‍ തെരെഞ്ഞെടുത്തവരില്‍ അര്പ്പിച്ച വിശ്വാസത്തിനും പ്രജോദനത്തിനും നന്ദി പറഞ്ഞതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടെയുള്ള പുതിയ കര്‍മ്മപരിപാടികള്‍ക്ക് വേണ്ടി തന്നോടൊപ്പം നിയമിതരായ എല്ലാ ഭാരവഹികള്‍കും പൂര്‍ണ സ്വാഗതവും നേരുകയുണ്ടായി. ഡികെസി യുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അടുത്ത യുക്മ നാഷ്ണല്‍ റെപ്രസെന്റേറ്റീവായും ഷിബു ഫ്രാന്‍സിസിനെ തെരഞ്ഞെടുത്തു. യുകെയിലെ തന്നെ മികച്ച അസ്സോസിയെഷനുകളില്‍ സ്ഥാനം പിടിച്ച ഡികെസിയുടെ തുടര്‍ന്നുള്ള പ്രയാണത്തിനു ചുക്കാന്‍ പിടിയ്ക്കാനായി തെരെഞ്ഞെട്ടുക്കപ്പെട്ട സാരഥികളെ ചുവടെ ചേര്‍ക്കട്ടെ.
പ്രസിഡന്റ് – ഷിബു ഫെര്‍ണാണ്ടസ്, വൈസ് പ്രസിഡന്റ് – എല്‍സി മാത്യു, സെക്രട്ടറി – ജോസ് ആന്റോ, ട്രഷറര്‍- പോള്‍ ജോര്‍ജ്, ജോയിന്റ് സെക്രട്ടറി – ഷിബിക് തൊടിയില്‍, വുമെണ്‍ കോര്‍ഡിനേറ്റര്‍ – ബിനി ബിബിന്‍, യൂത്ത് റെപ്രസെന്റേറ്റീവ – ജോണി മലമുണ്ടക്കല്‍, എക്‌സിക്യൂട്ടീവ്‌സ് – ഡിജോ ജോണ്‍, ജെറിന്‍ ജോണ്‍, മാത്യു വര്‍ഗീസ്, റോമി പീറ്റര്‍, ബിനോയ് സേവ്യര്‍, ബെന്നി ഏലിയാസ്, ഷിബു ശ്രീധരന്‍, യുക്മാ നാഷ്ണല്‍ റെപ് – ഷാജി തോമസ്, ഷിബു ഫെര്‍ണാണ്ടസ്, യുക്മ റീജണല്‍ റെപ് – മനോജ് പിള്ള, എക്‌സ് ഒഫീഷ്യോ – സന്തോഷ് ജോസഫ്, തോമസ് ലോനപ്പന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല