ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈവര്‍ഷത്തെ കായികദിനം ജൂണ്‍23, ജുലൈ 14 എന്നീ തീയതികളില്‍ അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി നടത്തപ്പെട്ടു. കമ്മ്യൂണിറ്റി സെക്രട്ടറി മാര്‍ട്ടിന്‍ ജി തെനംകാലാ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഷാജി തോമസ് കായികദിനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജൂണ്‍23 ശനിയാഴ്ച കാന്‍ഫോഡ്ഹീത്ത് ലെഷര്‍ സെന്ററില്‍ ബാഡ്മിന്റണ്‍ മത്സരം നടത്തുകയുണ്ടായി. ഉച്ചകഴിഞ്ഞ് സെന്റ് ക്ലമന്റ് ഹാളില്‍ കാരംസ്, ചെസ്, കാര്‍ഡ്‌സ് എന്നിവയുടെ മത്സരം ഒരുക്കിയിരുന്നു.
ജുലൈ1 ഞായറാഴ്ച ബ്രാക്‌സംറിക്രിയേഷന്‍ പാര്‍ക്കില്‍ രാവിലെ കുട്ടികള്‍ക്കുള്ള 50മീറ്റര്‍ ഓട്ടം, തവളച്ചാട്ടം, ചാക്കിലോട്ടം എന്നീ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കുള്ള 100മീറ്റര്‍, 400മീറ്റര്‍, ലോംഗ് ജമ്പ്, കപടി എന്നിവയും പുരുഷന്‍മാര്‍ക്കായി ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങളും നടന്നു.
അംഗങ്ങളുടെ കൂട്ടായ്മകൊണ്ടും സഹകരണംകൊണ്ടും കായികദിനം കുടുംബമേളയായി മാറി. കായികദിനം വിജയപ്രദമായി നടത്തുന്നതിന് നേതൃത്വം നല്‍കിയ ജിന്നി ചാക്കോ, ജോസഫ് എന്‍ഫിലിപ്പ് എന്നിവരെ ഡികെസി പ്രസിഡന്റ് ഷാജി തോമസ് അഭിനന്ദിച്ചു. വിജയികളെ സെപ്തംബര്‍ എട്ടിന് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ട്രോഫികള്‍ നല്‍കി ആദരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല