1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

ശ്രീറാം പൊന്നപ്പന്‍

യു കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റ് പത്താം വാര്‍ഷികം വിപുലമായ ആഘോഷങ്ങളോടെ നാളെ ഡോര്‍സെറ്റിലെ ബൂണ്‍മൌത്തില്‍ കൊണ്ടാടുന്നു. 2002 മെയ് മാസം കേവലം 10 കുടുംബത്തോടു കൂടി പൂളില്‍ ആരംഭിച്ച ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ഇന്ന് 150ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള യു കെയില്‍ തന്നെ ഒരു വലിയ സംഘടനയായി മാറിയത്.

ഓരോ അംഗങ്ങളുടെയും ദീര്‍ഘവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ്. നാളെ (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പ്രശസ്ത മലയാളി പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നതോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. തുടര്‍ന്ന് യു കെയിലെ പ്രശസ്ത ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സറും ട്രയിനറുമായ വിനോദും സംഘവും (രൂപ് കല യു കെ) അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രാം, കൂടാതെ മാജിക് ഷോ, ശിങ്കാരി മേളം (പൂള്‍ ആന്‍ഡ് ബൂണ്‍മൌത്ത് ശിങ്കാരി മേളം) ഡി എം എയുടെ തന്നെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

പരിപാടികളിലേക്ക് എല്ലാ മലയാളികളെയും ഡി എം എയുടെ ഭാരവാഹികള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സ്റ്റീഫന്‍ ജോസഫ് (പ്രസിഡന്റ്) – 01202 429770, 07814562210, ടെസി പോള്‍ (സെക്രട്ടറി) – 01202 900374, 07882922074. www.dorsetmalayalee.com. സ്ഥലം: കിന്‍സണ്‍ കമ്യൂണിറ്റി ഹാള്‍, മില്‍ഹാംസ് റോഡ്, കിന്‍സണ്‍, ബോണ്‍മൌത്ത്, BH10 7LH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.