ഡോര്‍സെറ്റ്: ഡോര്‍സെറ്റ് മലയാളി അസോസിയേഷന് സ്വന്തമായ അവതരണ ഗാനവുമായി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു. യുകെ മലയാളികളുടെ ആദ്യകാല അസോസിയേഷനുകളിð ഒന്നായ ഡിഎംഎയുടെ കുറച്ചുനാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു അവതരണഗാനം.
ഡിഎംഎ അംഗമായ സുരേഷ് തേനൂരാന്‍ രചിച്ച ഗനത്തിന് പ്രശസ്ത സംഗീതസംവിധായകനായ ശ്യാംരമേഷ് സംഗീതം നðകി ആലപിച്ചു. ഈ ഗാനത്തിന് ലഖിത ലാലിച്ചന്റെയും ആന്റിയ റെമിയുടെയും കൊറിയോഗ്രാഫിയിð ഡിഎംഎയുടെ കലാപ്രതിഭകളായ 40ഓളം കുട്ടികള്‍ വര്‍ണ്ണച്ചമയങ്ങള്‍ അണിഞ്ഞ് ഗാനത്തിന്റെ നാദത്തോടൊപ്പം താളമേളാഘോഷത്തോടെ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ അത് ഏവര്‍ക്കും അവിസ്മരണീയ അനുഭവമായി മാറി.
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തനായ ഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്ക് ഡിഎംഎയുടെ അവതരണഗാനം ലൈവ് ആയി ആലപിച്ചപ്പോള്‍ വലിയ ആഘോഷത്തോടെ ഏവരും അത് ഏറ്റുപാടി. ‘ഇതുതാളം ഇതുമേളം തേജോഭരിതം, ഡോര്‍സെറ്റ് മലയാളിതന്‍ താളാഘോഷം മേളാഘോഷം’ എന്നു തുടങ്ങുന്നó ഗാനം സുന്ദരമാം ഓര്‍മ്മകള്‍ വിവരിക്കുന്നതും ജòനാടിന്റെ മഹത്വം ഉയര്‍ത്തുന്നതുമായിരുന്നു. ഡിഎംഎയുടെ വരാനിരിക്കുന്നó ആഘോഷങ്ങളിð മറ്റുഗായകര്ക്ക് ആലപിക്കുന്നതിനുവേïി കരോക്കെയും ലഭ്യമാണെന്ന്് സംഘാടകര്‍ അറിയിച്ചു.
വളരെകുറച്ച് മലയാളികളുമായി 2002ð ഡോര്സെറ്റിð ആരംഭിച്ച സംഘടനയാണ് ഡോര്‍സെറ്റ് മലയാളി അസോസിയേഷന്. പരസ്പര സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും പ്രവര്‍ത്തിക്കുന്നó ഡിഎംഎ കേരളത്തിന്റെ കലയും സംസ്കാരവും നിലനിര്‍ത്തുന്നതിനും ആസ്വദിക്കുന്നതിനും പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും പലപ്പോഴും മുന്പന്തിയിð തന്നെയാണ്.
യുകെയിð ആദ്യമായി ഒരു മലയാളി അസോസിയേഷനുവേïി ഒരു അവതരണഗാനം ഉïാക്കുവാനും കുട്ടികളെക്കൊï് അത് അവതരിപ്പിച്ച് ആഘോഷമാക്കി മാറ്റുവാനും സാധിച്ചതിð ഉള്ള അഭിമാനവും സന്തോഷവും സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല