1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ശ്രീരാം പൊന്നപ്പന്‍

ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ പത്താമത് ഓണാഘോഷപരിപാടികള്‍ കേരള തനിമയാര്‍ന്ന വിവിധയിനം കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു. എക്കാലത്തെയും പോലെ പുതുമയാര്‍ന്ന ഓണപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ഡിഎംഎ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.കേരളത്തനിമയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് അംഗങ്ങള്‍ സകുടുംബം പരിപാടിയിലേക്ക് എത്തിയത് ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിക്കപ്പെട്ട മവേലി മന്നനും, പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെ തിരുവാതിരക്കളിയും ചുണ്ടന്‍ വള്ളംകളിയും നടന്നപ്പോള്‍ സദസ്സ് ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമായി.ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടിയ വടംവലി മത്സരത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടോളം ടീമുകള്‍ മത്സരിച്ചു. റെഡി മേയ്ഡ് സദ്യയ്ക്ക് പിന്നാലെ പായാതെ അംഗങ്ങള്‍ തന്നെ തയ്യാറാക്കി തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ഇരട്ടി സ്വാദോടെ എല്ലാവരും ആസ്വദിച്ചു.

തുടര്‍ന്ന് റീജിയണല്‍ തലത്തില്‍ നടത്തിയ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുജ സാജിക്ക് പ്രത്യേകം ഡിഎംഎയുടെ വക ട്രോഫി നല്‍കി. കൂടാതെ ഡിഎംഎ മുമ്പ് നടത്തിയ കലാമത്സരത്തിലെ വിജയികള്‍ക്കും, സ്‌പോര്‍ട്‌സ് മത്സര വിജയികള്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ ഡിഎംഎ യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.