1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

ശ്രീറാം പൊന്നപ്പന്‍

ഡോര്‍സെറ്റ് : യുക്മ റീജിയണല്‍ സ്പോര്‍ട്സ് ഡേ മത്സരങ്ങളില്‍ വ്യക്തികത ചാമ്പ്യന്‍ഷിപ് ഉള്‍പ്പെടെ കൂടുതല്‍ പോയിന്റുകള്‍ നേടി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിഎംഎയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും തിളക്കമാര്‍ന്ന വിജയം ഡോര്‍സെറ്റിലേക്ക് കൊണ്ടുവന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും ഡി എം എ എക്സിക്യൂട്ടീവ് അഭിനന്ദനം അറിയിച്ചു. കൂടാതെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ യുകെയിലെ പങ്കെടുത്ത എല്ലാ മലയാളി അസോസിയെഷനുകളിലെയും മത്സരാര്‍ഥികളെയും പിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡി എം എ ട്രഷറര്‍ ജോയി വിന്‍സെന്റിന്റെയും ജോലി വിന്‍സെന്റിന്റെയും മകള്‍ ജൂഡി വിന്‍സെന്റ് പ്രത്യേക അഭിനന്ദനപാത്രമായി.

ഡി എം എ യുടെ ഉന്നത വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ പ്രസിഡണ്ട് റമി ജോസഫ്, സെക്രട്ടറി ടെസി പോള്‍, ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ വര്‍ഗീസ്‌ എന്നിവരെ ഡിഎംഎ എക്സിക്യൂട്ടീവ് പ്രത്യേകം അഭിനന്ദിച്ചു.

ഡി എം എ യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പത്താം തിയ്യതി പൂള്‍ സെന്റ്‌ ജോര്‍ജ് ചര്ച്ച് ഹാളില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു. വിവിധയിനം കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഡി എം എ യുടെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
സമയം: 9.30 AM- 4.30 PM
സ്ഥലം:
St George Church Hall
Durbys Line
Poole
Dorset
BH15 3EU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.