ഡോര്‍സറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 15 ന് ഞായറാഴ്ച നടക്കും. ഹോംവാരത്തിലെ സെന്റ് മൈക്കിള്‍ ചര്‍ച്ച് ഹാളില്‍ ഉച്ചതിരിഞ്ഞ് നാല് മണിക്ക് സാന്റ ക്ലോസിന് സ്വീകരണം നല്‍കിക്കൊണ്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
പ്രസിഡണ്ട് സ്റ്റീഫന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ വൈസ് പ്രസിഡണ്ട് ബീന ഷാജി സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ജെസ്സി പോളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ വിന്‍സന്റ് മത്തായി 2012 ലെ ബഡ്ജറ്റ് അവതരണവും നടത്തും.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ക്രിസ്തുമസ് പുതുവര്‍ഷ ഡിന്നറോട് കൂടി പരിപാടികള്‍ക്ക് സമാപനം കുറിക്കും. പരിപാടി നടക്കുന്ന വേദിയുടെ വിലാസം: St. Michels Church and Centre, Blanford Road, Homworthy, BH15 4HR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല