സ്വന്തം ലേഖകന്‍: ഡിഎംകെ നേതാവ് സ്റ്റാലിന്‍ പുതിയ തല്ല് വിവാദത്തില്‍, ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ മുഖത്തടിച്ചു. ഗൂഡല്ലൂരില്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെയാണ് ഇക്കുറി സ്റ്റാലിന്‍ മുഖത്തടിച്ച് തള്ളിമാറ്റിയത്.
ഗൂഡല്ലൂരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടന്നു പോകവെയാണ് ഓട്ടോ ഡ്രൈവറായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്റ്റാലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത സ്റ്റാലിന്‍ അയാളെ മുഖത്ത് അടിച്ച് തള്ളിമാറ്റുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഡി.എം.കെ ഇക്കാര്യം നിഷേധിച്ചു. സ്റ്റാലിന്‍ അയാളെ തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡി.എം.കെ വാദം.
നേരത്തെ മുമ്പ് മെട്രോ യാത്രക്കാരെന മുഖത്തടിച്ച് വിവാദത്തിലായ ആളാണ് ഡിഎംകെ ട്രഷറര്‍ കൂടിയായ എം.കെ. സ്റ്റാലിന്‍. കഴിഞ്ഞ ജനവരിയിലാണ് മെട്രോ തീവണ്ടി യാത്രയ്ക്കിടെ യാത്രക്കാരന്റെ മുഖത്ത് സ്റ്റാലിന്‍ അടിച്ചത്. പുതുതായി സര്‍വീസ് ആരംഭിച്ച ആലന്തൂര്‍കോയമ്പേട് റൂട്ടില്‍ യാത്രചെയ്യവെയാണ് എം.കെ. സ്റ്റാലിന്‍, കാര്‍ത്തിക് എന്ന യുവാവിനെ തല്ലിയത്.
യാത്രക്കാരിയുടെ കാലില്‍ ചവിട്ടി കാര്‍ത്തിക് നില്‍ക്കുന്നതു കണ്ടതിനാല്‍ താന്‍ യുവാവിനെ തട്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പട്ടതേയുള്ളൂവെന്നും തല്ലിയിട്ടില്ലെന്നുമായിരുന്നു അന്ന് അദ്ദേഹം അവകാശപ്പെട്ടത്.
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല