ഡല്‍ഹി മെട്രോയുടെ ആവശ്യങ്ങള്‍ക്കായുള്ള 90 ശതമാനം കോച്ചുകളും ഡിഎംആര്‍സി തദ്ദേശിയമായി നിര്‍മ്മിക്കുന്നതാണ്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ്, സിഡ്‌നി മെട്രോകള്‍ക്കുള്ള റേക്കുകള്‍ കൂടി ഇന്ത്യയില്‍നിന്ന് നിര്‍മ്മിച്ച് കയറ്റി അയക്കാന്‍ തയാറെടുക്കുകയാണ് ഡിഎംആര്‍എസി.
മെയ്ക്ക് ഇന്‍ ഇന്ത്യാ ക്യാംപെയ്‌നും ഇന്ത്യയിലെ മൂന്ന് മെട്രോ കോച്ച് നിര്‍മ്മാണ കേന്ദ്രങ്ങളും ഇന്ത്യക്ക് വലിയ പ്രയോജനങ്ങളാണ് കൊണ്ടെത്തിക്കുന്നതെന്ന് ഡിഎംആര്‍സി എംഡി മംങ്കു സിംഗ് പറഞ്ഞു. ചെന്നൈ ബാംഗഌര്‍ ഗുജറാത്ത് എന്നിവിടങ്ങളിലാണ് കോച്ച് നിര്‍മ്മാണ യൂണിറ്റുകളുള്ളത്.
കോച്ചുകള്‍ക്ക് പുറമെ വിന്‍ഡോ ഗ്ലാസ്, ബാറ്ററി ബോക്‌സ്, ബ്രോക്ക് ബ്ലോക്ക്, ബോഗി ഫ്രെയിം, വാക്കം സര്‍ക്യൂട്ട് ബ്രേക്കേഴ്സ്, പ്രൊപ്പല്‍ഷന്‍ തുടങ്ങിയവയും ഇന്ത്യ ഇപ്പോള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകാനും അനേകം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും നിരവധി അന്താരാഷ്ട്ര രാജ്യങ്ങളില്‍ പ്രശസ്തി വര്‍ദ്ധിപ്പിക്കാനും ഈ നീക്കങ്ങള്‍ വഴിവെയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല