മൂന്നു പേരുടെ ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫിലൂടെ കുട്ടികളുടെ ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടിംഗിന് ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഇതിന് അനുമതി നല്‍കുകയാണെങ്കില്‍ ചരിത്രപരമായ ഒരു തീരുമാനമായിരിക്കും അത്. 2008ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംപ്രിയോളജി ആക്ട് ഭേദഗതി ചെയ്യാനുള്ള 90 മിനിറ്റ് ചര്‍ച്ചയ്ക്ക് ശേഷമാകും വോട്ടെടുപ്പ് നടത്തുക.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഈ ശ്രമം വിജയിക്കുകയാണെങ്കില്‍ പരമ്പരാഗത രോഗങ്ങളെ പ്രതിരോധിക്കാനുള്ള സൂത്രകണിക ദാനം ഉള്‍പ്പെടെയുള്ളവ നിയമപരമാകും. ഇതിന് അനുമതി നല്‍കണോ, നിമയവിധേയമാക്കണോ എന്ന ചര്‍ച്ചകളില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സജീവമായി പങ്കെടുക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരും, ചാരിറ്റി പ്രവര്‍ത്തകരും മറ്റും ഇത്തരത്തില്‍ ഒരുദ്യമത്തെ വാഴ്ത്തുമ്പോള്‍ വിമര്‍ശകര്‍ ഇതിനെ എതിര്‍ക്കുകയാണ്. സൂത്രകണികാ ദാനത്തിനും, ഐവിഎഫ് ബേബി ഉത്പാനത്തിനും അതിന്റേതായ പ്രത്യാഘാതങ്ങളുണ്ടെന്നാണ് വിമര്‍ശകരുടെ പക്ഷം. രണ്ടില്‍ക്കൂടുതല്‍ ആളുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കുട്ടികള്‍ ഡിസൈനര്‍ കുട്ടികളായിരിക്കുമെന്നതാണഅ വിമര്‍ശകരുടെ പക്ഷം.
സൂത്രകണികാ ദാനം യാഥാര്‍ത്ഥ്യമായാല്‍ യുകെയിലെ 2500 സ്ത്രീകള്‍ക്ക് റീപ്രൊഡക്ടീവ് എയ്ജുമായി ബന്ധപ്പെട്ട് ഇത് പ്രയോജനം ചെയ്യും. സൂത്രകണികയിലൂടെ മൂന്ന് പേരില്‍നിന്നുള്ള ജനിതക പ്രത്യേകതകള്‍ ഒരു കുട്ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
സ്വാഭാവികമായി മാതാപിതാക്കളില്‍നിന്നുള്ള ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ മീറ്റോകോണ്‍ഡ്രിയ ഡിഎന്‍എ കൂടി ഉള്‍പ്പെടുത്തുന്നു. ഇതോടെ കുട്ടിയുടെ ജനിതകഘടന മെച്ചപ്പെടുകയും പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ചാരിറ്റി സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നിരന്തരമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്തരത്തിലൊരു ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോലും തയാറാകുന്നത്. ഇത് നിയമമാകുകയാണെങ്കില്‍ അത് ചരിത്രപരമായ നേട്ടമായിരിക്കും.
അതേസമയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്, കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങള്‍ ഈ പദ്ധതിക്കെതിരെ കടന്നാക്രമണം നടത്തുന്നുണ്ട്. ഇത്തരം ബാലിശമായ നിയമങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലെന്ന നിലപാടിലാണ് സഭയും വിശ്വാസികളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല