കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയും പീഡിയാട്രിഷ്യനും യുകെ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യവും ഒരു നല്ല ഗായകനുമായ ഡോ. ജയചന്ദ്രന് ജെപിഎംസി ചെയര്മാന് സാബു കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ യാത്രയയപ്പ് നല്കി.
അദ്ദേഹത്തില്‍ നിന്നും മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ ഉപദേശങ്ങള്‍ക്കും പിന്തുണയ്ക്കും ചെയര്മാന് പ്രത്യേകം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍െറ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും സാബു കുര്യന് ആശംസിച്ചു.
ജെപിഎംസിയുടെ ഇന്ത്യന്‍ റീജിയന് പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമായി ഉണ്ടാവുമെന്ന് ഡോ. ജയചന്ദ്രന് പറഞ്ഞു.
അതുപോലെ തന്നെ ഡോ. ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ തുടങ്ങുന്ന പുതിയ പീഡിയാട്രിക്ക് ഹോസ്പിറ്റലിന്‍െറ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നു. ഈ സംരംഭം കേരളത്തിലെ ജനങ്ങള്‍ക്ക് യൂറോപ്യന്‍ നിലവാരത്തിലുള്ള ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതില്‍ ചെയര്മാന്സന്തോഷം പ്രകടിപ്പിച്ചു.
യോഗത്തില്‍ ഗ്ലോബര്‍ ട്രഷറര്‍ സ്റ്റാനി ഇമ്മാനുവേല്‍ ഗ്ലോബല്‍ കണ്‍വീനര്‍ ജിന്റോ ജോസഫ്, യുകെ റീജിയന് പ്രസിഡന്റ് ഡോ. സിബി വേങ്ങാത്താനം, യുകെ വൈസ് പ്രസിഡന്റ് അഡ്വ.റെന്‍സന്‍ സക്കറിയ തുടങ്ങിയവര്‍ ഡോക്ടര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജെപിഎംസി യൂറോപ്യന്‍ പ്രസിഡന്റ് ഡോ. സിറിയക്ക് മാപ്രയിലിന്െറ സന്ദേശം യോഗത്തില്‍ വായിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല