ക്ഷയരോഗത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പ്രണയപ്പനിയെന്ന് പറഞ്ഞ് മടക്കിയയച്ചതായി പരാതി. ഡോക്ടര്‍മാര്‍ വിശദമായി പരിശോധിക്കാത്തതു കാരണമാണ് മകള്‍ മരിച്ചുപോയതെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയിലെത്തി. അലീന സാരംഗ് എന്ന പതിനഞ്ചുകാരിയാണ് കഴിഞ്ഞവര്‍ഷം ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്.
അസുഖലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ അലീനയുടെ മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ അലീനയ്ക്ക പറയത്തക്ക
അസുഖങ്ങളൊന്നുമില്ലെന്നും ഇത് കേവലം ലൗ സിക്ക് മാത്രമാണന്നുമായിരുന്നു ഡോക്ടറുടെ അഭിപ്രായം. ഞയറാഴ്ചകളില്‍ ബോയ്ഫ്രണ്ടിനെ കാണാറുണ്ടോ എന്നും അവനെ മിസ് ചെയ്യുന്നുണ്ടോ എന്നും ഡോക്ടര്‍ അലീനയോട് ചോദിച്ചു. അതിന് ശേഷം അലീന അസ്വസ്ഥയായിരുന്നെന്നും മാതാപിതാക്കള്‍ കോടതിയിലറിയിച്ചു. ബര്‍മ്മിംഗ്ഹാമിലെ കൊറോണേഴ്്സ് കോടതിയിലാണ് അലീനയുടെ മരണത്തെകുറിച്ചുളള വിസ്താരം നടക്കുന്നത്.
ഇന്ത്യക്കാരനായ ഡോക്ടര്‍ ശരത് ശ്രീപെദ്രോ പണ്ഡിറ്റ് എന്ന ഡോക്ടര്‍ക്കെതിരേയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2009ലാണ് ലാണ് അലീനയ്ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. 2010ല്‍ ജന്മനാടായ പാകിസ്ഥാനില്‍ പോയിട്ട് വന്നശേഷം അസുഖം കലശലായി. തുടര്‍ന്ന് ഹേര്ട്ട്ലാന്ഡ്, സിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അലീനയെ പരിശോധിച്ചെങ്കിലും രോഗം കണ്ടെത്തിയില്ല. സാന്‍ഡ്വെല്‍ ഹോസ്പിറ്റലില്‍ അഞ്ചു ദിവസം കിടന്നെങ്കിലും ചെസ്റ്റ് ഇന്ഫെക്ഷനാണന്നാണ് പറഞ്ഞത്. തുടര്‍ന്ന് അലീനയുടെ ഭാരം ക്രമാതീതമായി കുറയുകയും ചെയ്തു. ഈ സമയം ബേബിഫുഡ് മാത്രമാണ് അലീനയക്ക് കഴിക്കാന്‍ സാധിച്ചത്.
പിന്നീട് ബര്‍മ്മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റിനെ കാണിച്ചെങ്കിലും കടുത്തവേദനകാരണം പരിശോധനകള്‍ നടന്നില്ല. തുടര്‍ന്ന് 2011 ജനുവരി ആറിന് ശ്വാസതടസ്സം അനുഭവപ്പെട്ട അലീന ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. രോഗം കലശ്ശലായതിനെ തുടര്‍ന്ന് ഡോ. ശരത് പണ്ഡിറ്റിനെ അലീനയുടെ മാതാപിതാക്കള്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും ആരോപണമുണ്ട്. മരണശേഷം നടന്ന നടന്ന ഇന്ക്വസ്റ്റലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ചെസ്റ്റ് ഇന്ഫെക്ഷനാണന്ന് കണ്ടെത്തിയെങ്കിലും ക്ഷയരോഗം സ്ഥിരീകരിക്കാനുളള ഫെലം ടെസ്റ്റ് നടത്താതിരുന്നത് ഡോക്ടര്‍മാരുടെ കനത്ത അനാസ്ഥയാണന്ന് കാട്ടിയാണ് അലീനയുടെ മാതാപിതാക്കളായ സുല്‍ത്താന്‍ സാരംഗും ഫര്‍ഹദ് മഹ്മൂദും കോടതിയെ സമീപിച്ചിരിക്കുന്നത്. അശുപത്രി ആധികൃതരുടെ വാദം കൂടി കേട്ടശേഷം കേസ് വിധി പറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല