സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം രോഗി മരിച്ചു, രോഗിയുടെ മൃതദേഹം കത്തിച്ചു കളയാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുക്കാര്‍ കൈയ്യോടെ പിടികൂടി. പുറം വേദനയ്ക്ക് ക്ലിനിക്കില്‍ എത്തിയ രോഗിയ്ക്ക് ഓവര്‍ഡോസ് ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണത്തിന് കാരണമായത്.
ഷംഷാബാദ് സ്വദേശിയായ നയിമുധീനാണ് മരിച്ചത്. സ്ഥിരമായി ഡോക്ടര്‍ സല്‍മാന്റെ ക്ലിനിക്കില്‍ സന്ദര്‍ശനം നടത്തുന്ന രോഗിയായിരുന്നു ഇയാള്‍.
പുറം വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ നല്‍കി മിനിട്ടുകള്‍ക്കുള്ളില്‍ ഇയാള്‍ മരിക്കുകയായിരുന്നു.
അബദ്ധം പിണഞ്ഞെന്ന് മനസിലായ ഡോക്ടര്‍ മരിച്ച രോഗിയെ സ്‌കൂട്ടറിന് പുറകില്‍ വെച്ച്‌കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുക്കാര്‍ ഇയാളെ പിടികൂടിയത്. സുരക്ഷാ കാരണങ്ങളാല്‍ ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല