ഓസ്‌ട്രേലിയയില്‍ ഷൂട്ടിംഗ് വര്‍ക്കുകളുടെ തിരക്കുകളിലായിരുന്ന അമിതാഭിന് ബ്രിസബണിലെ ക്യൂണ്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നു. അടുത്ത വ്യഴാഴ്‌ച യൂണിവേഴ്‌സിറ്റിയുടെ ആദരവ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ശ്രദ്ധേയനായ അമിതാഭ് ഏറ്റുവാങ്ങും. ഡോക്‌ടറേറ്റ് ലഭിക്കുന്നകാര്യം ബച്ചന്‍ മൈക്രോ ബ്ലോസിംഗ് സൈറ്റ് ട്വിറ്ററിലൂടെ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ തന്റെ ഹോളിവുഡ് ചിത്രായ `ദി ഗ്രേറ്റ് ഗറ്റ്‌ബി’യുടെ ഷൂട്ടിംഗ് വര്‍ക്കുകളുമായി ബന്‌ധപ്പെട്ട് സിഡ്‌നിയിലാണ്.
ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം ഏറെ രസകരവും അഭിമാനമുളവാക്കുന്നതാണെന്ന് അമിതാഭ് ഇതിനോടകംതന്നെ അറിയിച്ചുകഴിഞ്ഞു. . `ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഒക്‌ടോബര്‍ 20ന് ഡോക്‌ടറേറ്റ് നല്‍കി എന്നെ ആദരിക്കുന്നു. വളരെ അഭിമാനം തോന്നുന്നതാണിത്. ദി ഗ്രേറ്റ് ഗറ്റ്‌സ്‌ബിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ് സ്വീകരിക്കുന്നതിനായി പോകും’- ട്വിറ്റര്‍ പോസ്‌റ്റില്‍ അമിതാഭ് പറയുന്നു.
അനേകവര്‍ഷങ്ങളായി ഹിന്ദിസിനിയില്‍ നിറഞ്ഞുനിന്ന് മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമാണ്. അതിനാല്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സി നല്‍കുന്ന ആദരവായിത്തന്നെ നമുക്ക് ഇതിനെ കണക്കാക്കാം.ബസ് ലുര്‍മാന്‍ സംവിധാനം ചെയ്യുന്ന `ദി ഗ്രേറ്റ് ഗറ്റസ്‌ബി’യില്‍ ടാറ്റാനിക് നായകന്‍ ലിയനാഡോ ഡി കാപ്രിയോ ആണ് നായകന്‍. ഇവരുമൊത്തുള്ള ഷൂട്ടിംഗ് പരിപാടികളൊക്കെ വളരെ രസകരമായിരുന്നുവെന്നും ബച്ചന്‍ ട്വിറ്ററില്‍ അറിയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല