ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നവംബർ രണ്ടാംതീയതി ശനിയാഴ്ച ഒൻപത് മണിയോടെ റെജിസ്ട്രേഷൻ ആരംഭിക്കുന്നു. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫോറം പരിപാടികൾക്ക് തുടക്കം കുറിക്കും.
Moral and Ethical Issues in Healthcare എന്ന വിഷയത്തിൽ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേത്ര്ത്ഥത്തിൽ ആദ്യമായി നടത്തപെടുന്ന ഡോക്ടേഴ്സ് ഫോറത്തെ മോഡിയാക്കാൻ രൂപത വികാരി ജനറൽമാരായ ഫാദർ ആൻ്റണി ചുണ്ടെലിക്കട്ടിൽ, ജോർജ് തോമസ് ചേലക്കൽ, ഡോക്ടർ മനോ ജോസഫ്, ലെസ്റ്റർ പാരിഷ് കമ്മിറ്റി എന്നിവരുടെ നേത്ര്ത്ഥത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു.
ആരോഗ്യ രംഗത്തെ ധാർമികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ രൂപതയുടെ നേത്ര്ത്ഥത്തിലുള്ള ഡോക്ടേഴ്സ് ഫോറത്തിന്റെ തുടക്കവും അനുബന്ധ പരിപാടികളും സഭാത്മക ജീവിതചര്യയിൽ അടിയുറച്ചു കർമ പഥത്തിൽ യേശുവിന്റെ സാക്ഷികളാകുവാൻ സഹയിക്കും എന്നത് നിസംശയമാണ് . കൂടുതൽ വിവരങ്ങൾക്കായി സമീപിക്കുക
Please contact: Dr. Martin Antony : 07939101745, Dr. Mano Joseph : 07886639908, Dr. Mini Nelson : 07809244218
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല