സ്വന്തം ലേഖകന്‍: പശ്ചിമ ബംഗ്ലാളില്‍ വയറു വേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തല്‍ 600 ലേറെ ആണികള്‍. പശ്ചിമബംഗാളിലെ ഗോബര്‍ഗ്ദംഗ സ്വദേശിയായ പ്രദീപ് കുമാര്‍ ധലി എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇത്രയും ആണികള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മാനസിക വൈകല്യമുള്ള ആളാണ് പ്രദീപ് കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ച മുന്‍പ് തുടര്‍ച്ചയായ വയറു വേദനയും ഛര്‍ദിയും കലശലാതിനെ തുടര്‍ന്ന് ഇയാളെ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. അന്ന് നടത്തിയ എന്‍ഡോസ്‌കോപ്പിയിലാണ് ഇയാളുടെ വയറിനുള്ളില്‍ ആണികള്‍ ഉണ്ടെന്ന് വ്യക്തമായത്. കാന്തത്തിന്റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയില്‍ ആകെ 639 ആണികളാണ് പുറത്തെടുത്തത്. ഇതിന് ഏകദേശം 1.06 കിലോ തൂക്കം വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശസ്ത്രക്രിയ ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ധലി സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം ഇയാള്‍ ആുപത്രിവിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പഞ്ചാബിലും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. 40കാരനായ ഒരു യുവാവിന്റെ വയറ്റില്‍ നിന്ന് 40 ചെറുകത്തികളാണ് അന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല