ഉറക്കമില്ലായ്മ ഒരു രോഗമായി ഇപ്പോഴും ആരും പരിഗണിക്കുന്നില്ല. എന്നാല്‍ ഉറക്കമില്ലായ്മ പല പ്രശ്നങ്ങള്‍ക്കും ഒരു കാരണമാണ് എന്ന് നമ്മള്‍ തിരിച്ചറിയാന്‍ ഇനിയും വൈകരുത്. ഉറക്കമില്ലായ്മയുള്ള രോഗികളെ ഡോക്ടര്‍മാര്‍ പതിവായി ചോദ്യം ചെയ്തുകൊണ്ടിരിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിദഗ്ദര്‍ പറയുന്നു. ആരോഗ്യപരമായ പല പ്രശ്നങ്ങളും ഊരിത്തിരിയുന്നത് പലപ്പോഴും ഉറക്കമില്ലായ്മയില്‍ നിന്നായിരിക്കും.
നമ്മള്‍ ഉറക്കമില്ലായ്മ ശ്രദ്ധിക്കാതിരുന്നാല്‍ അത് വിഷാദം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം. മിക്കവാറും ഉറക്കമില്ലായ്മ ശ്രദ്ധിക്കപെടാതെയോ ചികിത്സിക്കപ്പെടുകയോ ചെയ്യാറില്ല. നാലില്‍ ഒരാള്‍ എന്ന അളവില്‍ ഇപ്പോള്‍ ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്.
എഴുപതു ശതമാനം രോഗികള്‍ക്കും രോഗം വന്നു ഒരു വര്‍ഷത്തിനു ശേഷം മാത്രമാണ് രോഗ ലക്ഷണങ്ങള്‍ വെളിവാകുക. ഇവരില്‍ പകുതിപേരിലും അടുത്ത മൂന്നു വര്‍ഷത്തേക്ക് രോഗം നിലനില്‍ക്കും. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ഏറെ നാളേക്ക് ബാധിക്കുന്നതിന് ഉറക്കമില്ലായ്മ എന്ന രോഗത്തിന് സാധിക്കും. ഉറക്കമില്ലായ്മയുള്ളവരില്‍ ഉത്കണ്ഠ, വിഷാദം എന്നീ രോഗങ്ങള്‍ വരുവാനായുള്ള സാധ്യത അഞ്ച് ഇരട്ടിയാണ്. ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്.
ഈ രോഗികള്‍ മയക്കുമരുന്ന്, മദ്യം എന്നിവയില്‍ രക്ഷ തേടാനുള്ള സാധ്യത എഴിരട്ടിയാണ്. രോഗമുള്ള പലര്‍ക്കും ആദ്യ ഘട്ടത്തില്‍ ചെറിയ ചികിത്സയാല്‍ മാറ്റാവുന്ന പ്രശ്നമേ ഉണ്ടാകൂ. എന്നാല്‍ ഇത് മനസിലാക്കാതെ പിന്നെയും തുടരുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു.
കൃത്യമായ മരുന്ന് നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് ഈ പ്രശ്നങ്ങളുടെ മൂല കാരണം. നല്‍കുന്ന മരുന്നുകള്‍ എത്രമാത്രം രോഗിയെ ബാധിക്കും എന്നതും മരുന്നുകളുടെ വിശ്വാസതയും പലപ്പോഴും ഡോക്ട്ടര്മാര്‍ക്കപരിചിതമായിരിക്കും. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് രണ്ടു രീതിയിലുള്ള ചികിത്സക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മനസിന് അയവു വരുത്തുന്ന രീതിയിലുള്ള ചികിത്സകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഉറങ്ങുന്ന സമയം, ചുറ്റുപാട്, ഉത്തേജക നിയന്ത്രണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ ചികിത്സകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും ഇതിന്റെ മികവ് തെളിയിക്കുന്നു. മരുന്നുകള്‍ കൊണ്ട് മാത്രം ഈ രോഗത്തെ മറികടക്കാം എന്ന് നാം കരുതരുത്. ഡോക്ട്ടര്മാരോടും മറ്റുള്ളവരോടും ഉള്ള തുറന്ന പെരുമാറ്റം, ഫോണ്‍ തെറാപ്പി എന്നിവയെല്ലാം ഇതിനായി നമ്മെ സഹായിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല