1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു. ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുശേഷം തുടര്‍ ചികിത്സയ്ക്കായി ജഗതിയെ വെല്ലൂരിലേക്ക്‌ മാറ്റിയേക്കും.

അതേസമയം, ജഗതി ശ്രീകുമാറിന് ഏറ്റവും കുറഞ്ഞത് ആറുമാസത്തേക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് സൂചന. ജഗതി പ്രധാന വേഷത്തിലെത്തുന്ന സിനിമകള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ജഗതി ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ജഗതിയില്ലാതെ തന്നെ പൂര്‍ത്തിയാക്കാനാണ് സംവിധായകര്‍ തീരുമാനിച്ചിരിക്കുന്നത്.

ജഗതി ശ്രീകുമാറിനെ രണ്ടുദിവസത്തിനകം വെന്‍റിലേറ്ററില്‍ നിന്ന്‌ മാറ്റുമെന്ന്‌ മിംസ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. വെന്‍റിലേറ്റര്‍ മാറ്റുന്നതിന്റെ ഭാഗമായി ഇപ്പോള്‍ കുറേ സമയം ഇടവിട്ട്‌ ഉപകരണങ്ങള്‍ മാറ്റുന്നുണ്ട്‌. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലേക്കെത്തിയാല്‍ വെന്‍റിലേറ്ററിന്റെ സഹായം പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്‌ക്ക്‌ സമീപം വെച്ച്‌ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തെത്തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ ജഗതിയെയും ഡ്രൈവര്‍ അനില്‍കുമാറിനെയും മലബാര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജഗതിയുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഏഴു ശസ്‌ത്രക്രിയകളാണ്‌ ഇതുവരെ നടത്തിയത്‌. അദ്ദേഹം പൂര്‍ണമായും അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു.

അതേസമയം ജഗതി ശ്രീകുമാറിന്‌ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിത്യ അര്‍ച്ചനയും, പ്രത്യേക പൂജകളും നടത്തുന്നുണ്ട്‌. ജഗതിയുടെ മകന്റെ ആവശ്യപ്രകാരം ചെട്ടികുളങ്ങര മണിയനാണ്‌ കഴിഞ്ഞ പത്തുദിവസമായി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്നത്‌. വിദേശ രാജ്യങ്ങളില്‍ നിരവധി സ്റ്റേജ്‌ ഷോകള്‍ സംഘടിപ്പിച്ചിട്ടുളള മണിയന്‌ ജഗതിയുടെ കൂടുംബവുമായി ആത്മബന്ധമാണ്‌ ഉളളത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.