സ്വന്തം ലേഖകൻ: സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് വഹിക്കേണ്ടത് കെട്ടിട ഉടമയെന്ന് സൗദിയിലെ വാടക സേവനങ്ങൾക്കായുള്ള ഈജാർ പ്ലാറ്റഫോം. ഇതുമായി ബന്ധപ്പെട്ട് വാടകക്കാരിൽ ഒരാൾ ഉയർത്തിയ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വാടക കരാർ അടക്കേണ്ടത് കെട്ടിട ഉടമയാണോ അതോ വാടകക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചോദ്യം ഉന്നയിച്ചത് ഉപയോക്താക്കളിൽ ഒരാളാണ്.
പാർപ്പിട ആവശ്യത്തിനുള്ള വാടക കരാറുകൾക്ക് വർഷത്തിൽ 125 റിയാലും വാണിജ്യ ആവശ്യങ്ങൾക്കുള്ളവക്ക് ആദ്യ വർഷത്തിൽ 400 റിയാലുമായിരിക്കും ഈടാക്കുക. വാണിജ്യ ആവശ്യങ്ങൾക്കുള്ള കരാറുകൾ പുതുക്കാൻ ഓരോ വർഷവും 400 റിയാൽ വീതം ഫീസ് നൽകണമെന്നും പ്ലാറ്റ്ഫോം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല