1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2024

സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് അറിയിച്ചു. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറുമ്പോൾ പുതുക്കിയ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കണം. വ്യക്തികളുടെ സുരക്ഷാ വിവരമെന്ന നിലയിൽ സിവിൽ ഐഡി കാർഡ് നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ്. വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനം കൈവരിക്കുന്നതിന് സമഗ്രമായ കാഴ്ചപ്പാടിന്റെ ആവശ്യകത അനിവാര്യമാണ്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഡാറ്റാ സംവിധാനങ്ങൾ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷനുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ഡാറ്റ നൽകുന്നതിൽ പബ്ലിക് അതോറിറ്റി സിവിൽ ഇൻഫർമേഷന്റെ പങ്കിനെയും സ്വാധീനത്തെയും യോഗം വിലയിരുത്തി. സുരക്ഷ കൈകാര്യം ചെയ്യുന്നതിന് ഡാറ്റ രേഖപ്പെടുത്തുന്നതിലെ പ്രധാന്യവും യോഗം ചർച്ച ചെയ്തു. സിവിൽ ഇൻഫർമേഷൻ, പബ്ലിക് അതോറിറ്റി മാൻ പവർ, കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഫോഴ്‌സ്, സിവിൽ ഇൻഫർമേഷൻ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.