1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

സ്വന്തം ലേഖകന്‍: കേരളത്തില്‍ നായയെ വളര്‍ത്തണോ, ഇനി മുതല്‍ ലൈസന്‍സ് വേണം. നായയുടെ കഴുത്തില്‍ ഒരു ബെല്‍ട്ട് മാത്രം വാങ്ങി കെട്ടിയാല്‍ പോര എന്ന് സാരം. ലൈസന്‍സ് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു.

ഉടമസ്ഥരില്‍ നായയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരുന്നത്. ഇതോടെ തെരുവുനായ ശല്യം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

തെരുവുനായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ബോധവല്‍ക്കരണം ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. തെരുവുനായ വന്ധ്യംകരണ പരിപാടി 22 മുതല്‍ 29 വരെ തദ്ദേശഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കും. വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെയുള്ളവക്ക് ഈ കാലയളവില്‍ വന്ധ്യംകരണം നടത്തും.

നായ്ക്കളെ പിടിച്ച് ആശുപത്രിയില്‍ എത്തിക്കാനും കുത്തിവയ്പിനു ശേഷം അതതു സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കാനും ഉള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ അടയാളമിടും. ഒരു പട്ടിക്ക് 250 രൂപ എന്ന തോതില്‍ ചെലവഴിക്കാം. വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രം ഹാജരാക്കുന്ന ഉടമസ്ഥര്‍ക്ക് 250 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.