11 മാസം പ്രായമുള്ള കുട്ടിയെ കടിച്ചു കൊന്ന നായയുടെ ഉടമസ്ഥനെ 18 ആഴ്ച്ചത്തേക്ക് കോടതി ജയിലിലേക്ക് അയച്ചു. അപകടകാരിയായ മൃഗത്തെ കൈവശം സൂക്ഷിച്ചതിനാണ് 27 കാരനായ ലീ റൈറ്റിന് ശിക്ഷ ലഭിച്ചത്. ആവാ ജെയിന്‍ എന്നായിരുന്നു മരിച്ച കുട്ടിയുടെ പേര്. റൈറ്റിന്റെ മകളായിരുന്നു ഈ കുട്ടി.
ബുള്‍ഡോഗിലെ സ്‌നൂപ്പ് എന്ന വിഭാഗത്തിന് രാജ്യത്ത് വിലക്കുള്ളതാണെന്ന് ജഡ്ജി വിധി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തന്റെ നായക്ക് വിലക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകാണ് ലീ റൈറ്റ്. ബ്ലാക്ക്‌ബേണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുകയായിരുന്ന വാദം കേള്‍ക്കലിന് ഒടുവിലാണ് ലീയെ കോടതി 18 ആഴ്ച്ചത്തേക്ക് ജയിലിലേക്ക് അയച്ചത്.
ലീ റൈറ്റും ഭാര്യയും മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന സമയത്തായിരുന്നു ബുള്‍ഡോഗ് കുട്ടിയെ കടിച്ചു കൊന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല