നായകകളുമായി നടക്കാനിറങ്ങുന്നവര്‍ സൂക്ഷിക്കുക. നടക്കാനിറങ്ങുമ്പോള്‍ നായ കാര്യം സാധിച്ചാല്‍ അത് വൃത്തിയാക്കാനുള്ള ബാഗ് കൈയ്യില്‍ ഇല്ലെങ്കില്‍ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. പൊതു ഇടങ്ങളില്‍ നായ കാഷ്ടം വര്‍ദ്ധിച്ച് വരുന്നുവെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ നിയമം. പാക്കുകളിലും ബീച്ചുകളിലും നായ കാഷ്ടം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നുമുള്ള വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഏഴു ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരും. കൂടാതെ 100ന് പകരം ആയിരം പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും.
ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈം ആന്‍ഡ് പൊലീസിംഗ് ആക്ട് അനുസരിച്ചാണ് പുതിയ ശിക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ നിയമം പാസാക്കിയത്. പൊതു ഇടങ്ങള്‍ മലിനമാക്കുന്നവര്‍ക്ക് എതിരെ പിഴ ചുമത്താന്‍ നേരത്തെ തന്നെ ബ്രിട്ടണില്‍ നിയമമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപ്പാക്കുന്നത് പുതിയ ശിക്ഷയാണ്. നായകളുടെ ഉടമകള്‍ക്ക് കൈയ്യില്‍ ബാഗില്ലെങ്കില്‍ ശിക്ഷ ലഭിക്കും. നായകള്‍ കാഷ്ടിച്ചോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. ബാഗ് കൈയ്യിലുണ്ടായിരിക്കണമെന്നതാണ് നിയമം അനുശാസിക്കുന്നത്.
നോര്‍ത്താപ്ടണ്‍ഷെയറിലെ ഡവെന്‍ട്രി ഡിസ്ട്രിക്ട് കൗണ്‍സിലാണ് ആദ്യമായി ഈ നിയമം നടപ്പാക്കുന്നത്. രാജ്യത്തെ മറ്റു കൗണ്‍സിലുകളും ഈ നിയമം ഉടന്‍ നടപ്പാക്കിയേക്കും. 80,000 ആളുകളാണ് ഡവെന്‍ട്രിയില്‍ ഉള്ളത്. പൊതു ഇടങ്ങളില്‍ ഡോഗ് വെയ്‌സ്റ്റ് കാണുന്നു എന്ന പേരില്‍ പ്രതിവര്‍ഷം 180 പരാതികള്‍ ഇവിടെ ലഭിക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല