1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2025

സ്വന്തം ലേഖകൻ: ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് 14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11 വരെയാണ്.

അൽഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഈ ക്യാംപ് പ്രയോജനപ്പെടുത്താം. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി സേവനങ്ങൾ എന്നിവ ക്യാംപിൽ ലഭ്യമാണ്.

ആവശ്യമായ രേഖകളുടെ (പാസ്പോർട്ട്, ഖത്തർ ഐഡി) ഒറിജിനലും പകർപ്പുകളും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം (2 ഇഞ്ച് x 2 ഇഞ്ച്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ കൊണ്ടുവരണം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാൻ രാവിലെ 8 മണി മുതൽ ക്യാംപിൽ സൗകര്യം ഉണ്ടായിരിക്കും.

ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാംപിൽ ഉണ്ട്. കാഷ് പെയ്മെന്റ് മാത്രമേ സ്വീകരിക്കൂ. കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.