1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2022

സ്വന്തം ലേഖകൻ: ദോഹയിലെ ഇന്ത്യൻ സ്ക്കൂൾ ആയ ബിർളാ പബ്ളിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയത്തിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബിഎഡ്, 2 വർഷം മുതൽ 5 വർഷം വരെ സിബിഎസ്ഇ സ്കൂളിലെ പ്രവർത്തി പരിചയം എന്നിവയാണ് യേഗ്യത.

പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്പെഷ്യൽ എഡ്യൂകേറ്റർ എന്നീ വിഭാഗത്തിൽ ആണ് ഒഴിവുകൾ. മിഡിൽ വിഭാഗത്തിൽ ഫിസിക്സ്, ലാബ് ടെക്നീഷ്യൻ, നിർമ്മിത ബുദ്ധി സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നീ വിഭാഗത്തിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്സ്, ബയോളജി തസ്തികകളിലാണ് ഒഴിവുകൾ.

പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്സ് ലാബ് ടെക്നീഷ്യൻ, നിർമ്മിത ബുദ്ധി തസ്തികകളും വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ. www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2022 ഫെബ്രൂവരി 7. വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 18004253939ൽ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.