1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ ട്രാ​വ​ൽ കാ​ർ​ഡ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ഞ്ച്​ സൗ​ജ​ന്യ യാ​ത്ര സ്വ​ന്ത​മാ​ക്കാ​നു​ള്ള ഓ​ഫ​റു​മാ​യി ദോ​ഹ മെ​ട്രോ ആ​ൻ​ഡ്​ ലു​സൈ​ൽ ട്രാം. ​യാ​ത്ര​ക്കാ​രു​ടെ മെ​ട്രോ ട്രാ​വ​ൽ കാ​ർ​ഡ്​ ഖ​ത്ത​ർ റെ​യി​ൽ ആ​പ്പി​ലോ, വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ മൂ​ന്നു മാ​സ​ത്തെ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ആ​ദ്യ അ​ഞ്ചു യാ​ത്ര​ക​ൾ പ്രോ​ത്സാ​ഹ​ന​മെ​ന്ന നി​ല​യി​ൽ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 15 വ​രെ കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ സൗ​ജ​ന്യ യാ​ത്രാ​വ​സ​രം ന​ൽ​കു​ന്ന​ത്. കാ​ർ​ഡ്​ ആ​ക്​​ടി​വേ​ഷ​ൻ പൂ​ർ​ത്തി​യാ​യി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സൗ​ജ​ന്യ യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​പാ​ധി​യു​ണ്ട്.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ശേ​ഷം, ദോ​ഹ മെ​ട്രോ എ​ൻ​ട്രി ഗേ​റ്റി​ലോ-​ലു​സൈ​ൽ ട്രാ​മി​ലോ ടാ​പ്പ്​​ചെ​യ്യു​ന്ന​തി​ലൂ​ടെ കാ​ർ​ഡ്​ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാം. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ട്രാ​വ​ൽ കാ​ർ​ഡ്​ ടാ​പ്പ്​ ചെ​യ്​​ത്​ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ www.qr.com.qa വെ​ബ്​​സൈ​റ്റി​ലോ ഖ​ത്ത​ർ റെ​യി​ൽ ആ​പ്പ്​ വ​ഴി​യോ ട്രാ​വ​ൽ കാ​ർ​ഡ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. മാ​നേ​ജ്​ ട്രാ​വ​ൽ കാ​ർ​ഡ്, ക്ലി​ക്ക്​ ആ​ഡ്​ കാ​ർ​ഡ്​ എ​ന്ന വി​ൻ​ഡോ വ​ഴി ട്രാ​വ​ൽ കാ​ർ​ഡി​ലെ 11 ഡി​ജി​റ്റ്​ ന​മ്പ​ർ ന​ൽ​കി​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

ഒ​രു ഇ-​മെ​യി​ൽ​വ​ഴി ഒ​രു ട്രാ​വ​ൽ കാ​ർ​ഡി​ന്​ മാ​ത്ര​മാ​ണ്​ സൗ​ജ​ന്യ യാ​ത്രാ ഓ​ഫ​ർ ല​ഭി​ക്കു​ക​യെ​ന്ന്​ ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു. സ്​​റ്റാ​ൻ​ഡേ​ർ​ഡ്, ​േഗാ​ൾ​ഡ്​ ക്ല​ബ്​ ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ​ക്ക്​ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, ഒ​രു മാ​സ​ത്തേ​ക്കും ആ​ഴ്​​ച​യി​ലേ​ക്കു​മാ​യു​ള്ള കാ​ർ​ഡി​നും പ്ര​മോ​ഷ​ന​ൽ കാ​ർ​ഡി​നും ഓ​ഫ​ർ ല​ഭ്യ​മാ​കി​ല്ല. അ​ഞ്ച്​ സൗ​ജ​ന്യ യാ​ത്ര എ​ന്ന ഓ​ഫ​ർ യാ​ത്ര​ചെ​യ്​​ത്​ ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.