1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2025

സ്വന്തം ലേഖകൻ: ഖത്തർ റെയിലിന് കീഴിലുള്ള ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം. പ്രധാനപ്പെട്ട പന്ത്രണ്ട് മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരമാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചത്. റെയിൽ ഉപയോഗിച്ചു യാത്രചെയ്യുന്നവർക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്താൻ താഷപര്യമുള്ള കമ്പനികൾക്കും ചെറുകിട ബിസിനസ് സംരംഭകർക്കും ഇത് ഉപയോഗപ്പെടുത്താമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

ജനറൽ റീട്ടെയിൽ, ഫുഡ് ആൻഡ് ബീവറേജ്, വിവിധ സേവനങ്ങൾ എന്നിങ്ങനെ മൂന്ന് തരം സംരംഭങ്ങളാണ് ആരംഭിക്കാൻ കഴിയുക. ജനറൽ സ്റ്റേഷനറി വിഭാഗത്തിൽ സ്റ്റേഷനറി സാധനങ്ങൾ, സമ്മാനങ്ങൾ, സ്പോർട്ട്സ് ഷോപ്പുകൾ, ന്യൂട്രീഷ്യൻ ഉൽപന്നങ്ങൾ, പൂക്കടകൾ. ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിൽ കഫേകൾ, റസ്റ്ററന്റുകൾ, ജ്യൂസ് ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, തുടങ്ങിയവ ആരംഭിക്കാം. ഇലക്ട്രോണിക്‌സ്, ലോൺഡ്രി, ബ്യുട്ടി ആൻഡ് ഹെൽത്ത്, ഫാർമസികൾ, ട്രാവൽ ഏജൻസികൾ, റിപ്പയർ ഷോപ്പുകൾ എന്നീ സംരംഭങ്ങളാണ് സേവനങ്ങൾ എന്ന ഇനത്തിൽ ഉൾപ്പെടുത്തി തുടങ്ങാൻ സാധിക്കുക.

ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ഷോപ്പ് ആരംഭിക്കുന്നവർക്ക്‌ നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ഏറ്റവും ആകർഷകമായ ആനുകൂലിയും പന്ത്രണ്ട് മാസം വരെ ലൈസൻസ് ഫീസ് ഇല്ല എന്നതാണ്. മൂന്നോ, അഞ്ചോ വർഷത്തേക്കുള്ള കരാറുകളിൽ ഏർപ്പെടാം. വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ചെലവുകൾ ലൈസൻസ് ഫീ ഇനത്തിൽ ഉൾപെടുമെന്നതും സംരംഭകർക്ക് ഏറെ ആശ്വാസമാണ്.

ഫ്ലോറിങ്ങും ഷട്ടറുകളും ഉൾപ്പെടെയുള്ള പണികഴിഞ്ഞതിനാൽ പെട്ടന്ന് തന്നെ വലിയ മുതൽമുടക്കില്ലാതെ സ്ഥാപനങ്ങൾ ആരംഭിക്കാൻ കഴിയും. സംരംഭങ്ങൾ തുടങ്ങാൻ താല്പരൃമുള്ളവർക്ക് +974 3329 2877 എന്ന നമ്പറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകുന്നേരം 3:30 വരെ ഖത്തർ റെയിലുമായി ബന്ധപ്പെടാം retail@qr.com.qa എന്ന ഇമെയിൽ വഴിയും വിശദാംശങ്ങൾ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.