സ്വന്തം ലേഖകൻ: ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചും ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ് നാട്ടിലേക്കും, തിരികെയുമുള്ള ടിക്കറ്റുകൾക്ക് ഈ ഓഫർ കാലയളവിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 15നും ഒക്ടോബർ 31നും ഇടയിലെ യാത്രക്കാണ് ഇളവ് ലഭ്യമാവുകയെന്ന് എയർഇന്ത്യ അറിയിച്ചു.
ഗൾഫ് സെക്ടറിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭ്യമാകുന്നത്. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ഓഫർ 20ന് അർധരാത്രിയോടെ അവസാനിക്കും. അതിന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് നിശ്ചിത റൂട്ടുകളിൽ 10 മുതൽ 15ശതമാനം വരെ നിരക്ക് ഇളവിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. വൺവേ, റിട്ടേൺ ൈഫ്ലറ്റുകൾ ഉൾപ്പെടെ ഈ യാത്രാ നിരക്കിളവ് ലഭിക്കും.
അതേസമയം, ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ ഇളവ് ലഭിക്കില്ല. ‘ൈഫ്ല എയർഇന്ത്യ സെയിൽ’ എന്ന ഓഫറുമായാണ് ഗൾഫിൽ നിന്നും യൂറോപ്പ്, സാർക് രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടിറങ്ങിയത്. സാർക് രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ എന്നിവടങ്ങളിലേക്കുള്ള യാത്രക്കും 15 ശതമാനവും, ഇന്ത്യ- യൂറോപ്പ് 30 മുതൽ 50 ശതമാനവും, ഇന്ത്യ -സൗത്ത് ഈസ്റ്റ് ഏഷ്യൻ 10 ശതമാനവും പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല