സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ദേഹ. ടെെം മാഗസിൻ ആണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടത്. 50 സ്ഥലങ്ങളാണ് പട്ടികയിൽ ഉള്ളത്. ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തർ നിരവധി സംവിധാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള സഞ്ചാരികളെ ഖത്തറിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഖത്തർ ഒരുക്കിയിരിക്കുന്നത്.
‘ലോകത്തെ മഹത്തരമായ സ്ഥലങ്ങൾ’ എന്ന തലക്കെട്ടിൽ ആണ് മാഗസിൻ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ലോകകപ്പ് കാണാൻ വരുന്ന 15 ലക്ഷം ആരാധകരെ വരവേറ്റുകൊണ്ട് ആണ് ഇവിടെ താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഖത്തർ ഇതിന് വേണ്ടി വലിയ സജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് തന്നെ ആയിരിക്കണം ഖത്തറിനെ പട്ടികയിൽ ഇടം പിടിക്കാൻ വേണ്ടിയുള്ള സാഹചര്യം ഒരുക്കിയത്.
ഹോട്ടൽ, താമസ സംവിധാനങ്ങൾ, സ്റ്റേഡിയങ്ങളുടെ നിർമ്മാണം എന്നിവ ഇതിൽ പ്രധാന ഘടകം ആണ്. പൈതൃക സ്ഥലങ്ങൾ കാത്തു സൂക്ഷിച്ച് കൊണ്ടാണ് ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകകപ്പ് വണ്ടേഴ്സ് എന്ന വിശേഷണത്തോടെയാണ് പട്ടികയിൽ ദോഹ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകകപ്പിനെത്തുന്ന സഞ്ചാരികൾക്ക് ആകർഷിക്കുന്ന രീതിയിൽ ആണ് ഇവിടെ ഒരുക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ഹോട്ടലുകൾ, ലോകകപ്പ് കാണികൾക്കായി തയാറാക്കുന്ന 1000ത്തോളം ടെന്‍റ് ക്യാമ്പുകൾ, ക്രൂസ് ഷിപ്, ഖത്തറിലേക്കുള്ള വിമാനങ്ങൾ എന്നിവയെല്ലാം കണക്കിലാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യു.എ.ഇയിലെ റാസൽ ഖൈമ, ദോഹക്കൊപ്പം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇക്കോ ടൂറിസം സ്പോട്ടായി കേരളവും പട്ടികയിൽ ഉണ്ട്. കൂടാതെ അഹ്മദാബാദ് നഗരവും പട്ടികയിൽ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല