സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ബിസിനസ് ആരംഭിക്കാന്‍ കഴിയുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം ഏറ്റവും കൂടുതലുള്ള രാജ്യം യുഎഇ ആണെന്ന് സര്‍വേ ഫലം. ബിസിനസ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമായതാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
ഗള്‍ഫ് മേഖലയി ബിസിനസ് തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യം കുവൈത്താണ്. എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ ക!ഴിയുന്ന രാജ്യങ്ങളുടെ ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ആഗോളതലത്തില്‍ സുംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. യുഎഇ ഇരുപത്തിരണ്ടാം സ്ഥാനത്താണ്.
ഗള്‍ഫ് മേഖലിലെ രണ്ടാം സ്ഥാനക്കാരായ സൗദി അറേബ്യ ആഗോളതലത്തില്‍ നാല്പത്തിയൊമ്പതാം സ്ഥാനത്താണ്?. അമ്പതാം സ്ഥാനത്തുള്ള ഖത്തറും, അമ്പത്തിമൂന്നാം സ്ഥാനത്തുള്ള ബഹ്?റൈനും തൊട്ടുപിന്നിലുണ്ട്.
ഒമാന അറുപത്തിയാറാം സ്ഥാനത്തും കുവൈത്ത് എണ്‍പത്തിയാറാം സ്ഥാനത്തുമാണ്. ഒമാനില്‍ ബിസിനസ് തുടങ്ങാനുള്ള കടലാസ് ജോലികള്‍ എളുപ്പത്തിലാക്കുന്നതിന് ഏകജാലക സംവിധാനം ആരംഭിച്ചെങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല.
ഈ സംവിധാനത്തിലൂടെ മൂന്ന് ദിവസത്തിനകം കടലാസ്? ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ്? അറിയിച്ചിരുന്നതെങ്കിലും നടപടികള്‍ വൈകുന്നതായി ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും ഏകജാലക സംവിധാനവും ഓണ്‍ലൈന്‍ നടപടിക്രമങ്ങളും ആവിഷ്‌ക്കരിച്ച് നിക്ഷേപ സൗഹൃദ രാജ്യങ്ങളായി മാറാനുള്ള ഒരുക്കങ്ങളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല