1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2024

സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയർന്നു.

ഇന്ത്യൻ രൂപയുടെ മൂല്യം ദിവസവും തകർച്ചയിൽ പുതിയ റെക്കോർഡിടുകയാണ്. ഇന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 74 പൈസയിലെത്തി. ഇതോടെ ഒരു ദിർഹത്തിന് 23 രൂപ എന്ന കഴിഞ്ഞദിവസങ്ങളിലെ റെക്കോർഡും കടന്ന് ദിർഹത്തിന്റെ മൂല്യം 23 രൂപ 09 പൈസയിലേക്ക് എത്തി. തിങ്കളാഴ്ച ഈ നിരക്ക് 23 രൂപ 08 പൈസയായിരുന്നു.

ആഭ്യന്തര മൊത്ത ഉൽപാദനത്തിലെ ഇന്ത്യയുടെ മോശം പ്രകടനം രൂപയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ രൂപക്ക് മാത്രമല്ല ചൈനയുടെ യുവാൻ ഉൾപ്പെടെയുള്ള ഏഷ്യൻ കറൻസികൾ പലതും സമാനമായ തിരിച്ചടി നേരിടുന്നുണ്ട്.

രൂപയുടെ മൂല്യം പിന്നെയും താഴ്ന്നതോടെ ഏറ്റവും മൂല്യമുള്ള കറൻസിയായ കുവൈത്ത് ദീനാറിനെ വിനിമയ നിരക്ക് ഒരുകുവൈത്തി ദീനാറിന് 275 രൂപ 62 പൈസ എന്ന നിലയിലേക്ക് എത്തി. ശമ്പളം ലഭിക്കുന്ന മാസാദ്യ ദിവസങ്ങളായതിനാൽ നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ രൂപയുടെ കുറഞ്ഞ മൂല്യം പ്രവാസികൾക്ക് സഹായകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.