സ്വന്തം ലേഖകൻ: ഡോളറിനെതിരേ കൂപ്പുകുത്തി രൂപ. വിനിമയനിരക്ക് 67 പൈസ കുറഞ്ഞ് ഒരു ഡോളറിന് 87.11 രൂപ എന്ന നിലയിലെത്തി. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക വ്യാപാരയുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്.
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലെ 25 ശതമാനവും ചൈനയ്ക്കു മേല്‍ പത്തുശതമാനവുമാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 86.62 രൂപയായിരുന്നു ഡോളറിനെതിരായ വിനിമയ നിരക്ക്.
ട്രംപിന്റെ നീക്കം യു.എസ്. ഡോളറിന് കരുത്തുപകരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നില ഭദ്രമാണ്. മറ്റൊരു നിര്‍ണായക ഏഷ്യന്‍ കറന്‍സിയായ ചൈനീസ് യുവാന്‍ 0.5 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിനെതിരേ 7.35 എന്ന നിലയിലും എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല