സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപ റെക്കോഡ് തകർച്ചയിലെത്തി. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി മാറുകയാണ് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ റിസർവ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമതിക്കാർ കൂടുതൽ ഡോളർ ഡിമാൻഡ് ചെയ്തത് മൂല്യത്തകർച്ചയ്ക്ക് കാരണമായി. യെന്നും യുവാനും ഉപയോഗിച്ചുള്ള കാരി ട്രേഡുകൾ കൂടിയത് രൂപയ്ക്ക് വലിയ വെല്ലുവിളിയായെന്നാണ് വിലയിരുത്തൽ.
കറൻസി വ്യാപാരത്തിൽ ശ്രദ്ധ വേണമെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഡോളറിന് 84 രൂപയെന്ന നിരക്ക് കടക്കാതിരിക്കാൻ ആർബിഐ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രൂപ 83 രൂപ 96 പൈസയെന്ന നിരക്കിലെത്തിയിരുന്നു. നോൺ ഡെലിവറബിൾ ഫോർവേഡ് മാർക്കറ്റിൽ ഇറക്കുമതിക്കാരുടെ ഡോളർ ബിഡുകൾ കൂടുന്നതിൽ ജാഗ്രത വേണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.
അതേസമയം ഡോളറിനെതിരെ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ ഇടിവ്, അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണം ഗൾഫ് കറൻസികൾക്ക് നേട്ടം. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മികച്ച കുതിപ്പാണ് ഗൾഫ് കറൻസികൾ നടത്തുന്നത്. ഇന്നലെ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 22.92 എന്ന നിരക്കിയാണ് ഖത്തർ റിയാൽ ഇടപാട് നടത്തിയത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു കുതിപ്പ് ഉണ്ടായിരിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്.
എല്ലാവർക്കും സാലറി കിട്ടുന്ന സമയമാണ് ഇപ്പോൾ ഈ സമയത്ത് തന്നെ കറൻസികളിലെ മൂല്യം പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. നാട്ടിലേക്ക് പണം അയക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ഒരു റിയാലിന് 22.90 മുതൽ 22.94 വരെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഓൺലൈൻ ആപ് വഴിയുള്ള ഇടപാടുകൾ പലരും നടത്തി.
ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞു. ഇറാൻ -ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെടുമോ? എന്ന ഒരു ഭീതി ഇതെല്ലാം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട് തന്നെ ഓഹരി വിപണി തകർന്നടിഞ്ഞിരുന്നു. രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84 രൂപ മുകളിൽ ആണ് നിൽക്കുന്നത്. യുഎഇ ദിർഹം, കുവെെറ്റ് ദിനാർ, ഒമാൻ ദിനാർ എന്നിവയിൽ എല്ലാം വിത്യാസം ഉണ്ട്. ഒരു യു.എ.ഇ ദിർഹമിന് 22.77 ഇന്ത്യൻ രൂപയാണ് കഴിഞ്ഞ ദിവസം നിരക്ക് ഈടാക്കിയത്. ഒരു കുവെെറ്റ് ദിനാർ 275ന് മുകളിൽ എത്തിയിരുന്നു.
ഒരു ഒമാൻ റിയാലിന് 218.09 രൂപയാണ് ഇപ്പോൽ വരുന്നത്. ഒരു ബഹ്റെെൻ ദിനാറിന് 222.78 രൂപയാണ് വരുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ നിരക്കിൽ വലിയ വിത്യാസം ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. മിക്ക ജിസിസി രാജ്യങ്ങളിലേയും സാലറി കിട്ടുന്ന ദിവസം അടുത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവിനൊപ്പം രൂപയുടെ മൂല്യവും താഴേക്ക് ഇറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല