1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്. തീവണ്ടിയുള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളില്‍ നിന്ന് യാത്രക്കാര്‍ വിമാന യാത്രയിലേക്ക് കൂടുമാറുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി, മാര്‍ച്ച് കാലയളവില്‍ വന്‍ വര്‍ദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

21 ശതമാനം വര്‍ദ്ധനയാണ് ഈ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 201314 ലെ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വര്‍ദ്ധനയാണിത്. കഴിഞ്ഞ പാദത്തില്‍ 1.86 കോടി പേരാണ് ഇന്ത്യക്കകത്ത് യാത്ര ചെയ്യാന്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 1.54 കോടിയായിരുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒമ്പത് വിമാന കമ്പനികളുടെ മൊത്തം കണക്കാണിത്. കഴിഞ്ഞ മാസം ആകെ 62.85 ലക്ഷം പേര്‍ ആഭ്യന്തര വിമാന സര്‍വീസുകളെ ആശ്രയിച്ചു. 22.86 ലക്ഷം യാത്രക്കാരുമായി ഇന്‍ഡിഗോയാണ് കമ്പനികളില്‍ ഒന്നാം സ്ഥാനത്ത്. ജെറ്റ് എയര്‍വെയ്‌സും സഹോദര സ്ഥാപനമായ ജെറ്റ് ലൈറ്റും ചേര്‍ന്ന് 13.95 ലക്ഷം യാത്രികരെ പറപ്പിച്ചു. എയര്‍ ഇന്ത്യയില്‍ 10.60 ലക്ഷം പേര്‍ യാത്ര ചെയ്തപ്പോള്‍ ഗോ എയറില്‍ 6.90 ലക്ഷം പേരും സ്‌പൈസ് ജെറ്റില്‍ 5.31 ലക്ഷം പേരും പറന്നു.

അതേസമയം ഈ വര്‍ഷം ജനുവരിയില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ച വിസ്താര എയര്‍വേയ്‌സ് നേട്ടമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ ഏയര്‍ലൈന്‍സും ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് വിസ്താര. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വെറും 53,000 പേര്‍ മാത്രമാണ് ആകാശ യാത്രക്ക് വിസ്താര തെരഞ്ഞെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.