1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2012

ഭാര്യമാരെ നോക്കുകൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് അഴികള്‍ക്കുളളിലെ ജീവിതമായിരിക്കും. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയി്ല്‍ വരുന്ന കാര്യങ്ങള്‍ വിപുലീകരിച്ചുകൊണ്ട് കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഭാര്യമാരെ വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുക, അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വയ്ക്കുക, കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെടുത്തുക തുടങ്ങിയ സംഭവങ്ങളും ഇനി മുതല്‍ ഗാര്‍ഹിക പീഢനത്തിന്റെ പരിധിയില്‍ വരും. ഭാര്യമാരെ ഭീഷണിപ്പെടുത്തുന്നതു പോലും പീഢനത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റമാണ്.

ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ വിപുലീകരിക്കാനുളള ഗവണ്‍മെന്റ് നടപടികള്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. പങ്കാളിയുടെ ഫാഷനെ നിയന്ത്രിക്കുന്നത് പോലും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുത്താനാണ് ഗവണ്‍മെന്റ് നീക്കം. നിലവില്‍ ഗാര്‍ഹിക പീഡനം ശാരീരിക പീഡനത്തിന്റെ പരിധിയിലാണ് ഉളളത്. എന്നാല്‍ ഇനി മുതല്‍ ഗാര്‍ഹിക പീഡനം മാനസിക പീഡനത്തിന്റെ പരിധിയില്‍ പെടുത്തി കേസെടുക്കാനാണ് പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

ഇനി മുതല്‍ ഗാര്‍ഹിക പീഡന നിയമം പതിനെട്ട് വയസ്സില്‍ താഴെയുളളവര്‍ക്കും ബാധകമായിരിക്കും. മോശമായ ബന്ധങ്ങളില്‍ ചെന്നുപെടുന്ന ധാരാളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ പീഢനത്തിന് ഇരയാകുന്നതായി മനസ്സിലായതിനെ തുടര്‍ന്നാണ് പതിനെട്ട് വയസ്സില്‍ താഴെയുളളവര്‍ക്കും നിയമം ബാധകമാക്കാന്‍ തീരുമാനിച്ചത്. 2004ല്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ ഗാര്‍ഹിക പീഡന നിയമം പോലീസും മറ്റ് ഏജന്‍സികളും ശരിയായി നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ കൂടുതല്‍ വിപൂലീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. എന്നാല്‍ പുതിയ നിര്‍വചനങ്ങള്‍ നിയമമായിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികപരവും, വികാരപരവും ലൈംഗികപരവുമായുളള നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്നാണ് സിഎസ്‌ജെ മുന്നോട്ട് വച്ച പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകമാണ് ഗാര്‍ഹികപീഡന നിയമം. ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്കക് അനുസരിച്ച് ഏഴ് ശതമാനം സ്ത്രീകളും അഞ്ച് ശതമാനം പുരുഷന്‍മാരും ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ്. ഗാര്‍ഹിക പീഡനത്തില്‍ നിയമനടപടികള്‍ നേരിടുന്നവരുടെ എണ്ണം 2005ല്‍ നിന്ന് 2010 ആയപ്പോഴേക്കും ഇരട്ടിയായി. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇ്ക്കാലയളവില്‍ 46 ശതമാനത്തില്‍ നിന്ന് 72 ശതമാനമായി ഉയര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.