സ്വന്തം ലേഖകന്‍: ഗാര്‍ഹിക തൊഴില്‍ മേഖലയിലെ റിക്രൂട്മെന്റുകള്‍ക്കായി ഏകീകൃത സംവിധാനം രൂപീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ് സംവിധാനം ഏകീകരിക്കാന്‍ ജിസിസി സാമൂഹികതൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്.
ഗള്‍ഫ് മേഖലയിലെ ഗാര്‍ഹിക തൊഴില്‍ രംഗത്തു നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ഉയരുന്ന വിമര്‍ശനം ഇല്ലാതാക്കുകയാണു ലക്ഷ്യം. റിക്രൂട്മെന്റ് ചെലവ്, ശമ്പളം, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവയെല്ലാം ഏകീകരിക്കാനാണു ശുപാര്‍ശ.
തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി വിശദമായ ചര്‍ച്ചകളിലൂടെ പദ്ധതി സാധ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക ജോലികള്‍ക്കായി ഗള്‍ഫില്‍ എത്തിക്കുന്ന തൊഴിലാളികള്‍ വിവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇടയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ജിസിസി രാജ്യങ്ങളുടെ മുഖം മിനുക്കല്‍ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല