1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2024

സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കി തു​ട​ങ്ങി. ഗാ​ർ​ഹി​ക തൊ​ഴി​ൽ മേ​ഖ​ല കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ആ​ക​ർ​ഷ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യം വെ​ച്ചാ​ണ് പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​നി​ത വീ​ട്ടു​ജോ​ലി​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സ് പു​തു​ക്കി നി​ശ്ച​യി​ച്ചു.

ഫി​ലി​പ്പീ​ൻ​സി​ൽ നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വ്. വാ​റ്റ് ഉ​ൾ​പ്പെ​ടെ ശ​രാ​ശ​രി 14,309 റി​യാ​ൽ ഫി​ല​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള ഒ​രു വ​നി​ത വീ​ട്ടു​തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്കാ​ൻ ചെ​ല​വ് വ​രും. ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് 13,581 റി​യാ​ലും ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് 9,003 റി​യാ​ലും റി​ക്രൂ​ട്ട്മെൻറി​ന് ചെ​ല​വ് വ​രു​ന്നു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ ആ​കെ 33 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് വ​നി​ത വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രാം.

മാ​ന​വ വി​ഭ​വ​ശേ​ഷി സ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മു​സാ​നെ​ദ് പ്ലാ​റ്റ് ഫോം ​വ​ഴി​യാ​ണ് റി​ക്രൂ​ട്ട്മെൻറ്. തൊ​ഴി​ലാ​ളി​യും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള ക​രാ​ർ ബ​ന്ധം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കി​ക്കൊ​ണ്ടും ആ​ക​ർ​ഷ​ക​മാ​ക്കി​ക്കൊ​ണ്ടു​മാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക​നു​കൂ​ല​മാ​യി നി​ര​വ​ധി പു​തി​യ ച​ട്ട​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ ക​രാ​ർ.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് 21 വ​യ​സ്സ് പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തും പ്ര​തി​ദി​ന ജോ​ലി സ​മ​യം 10 മ​ണി​ക്കൂ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തും ആ​ഴ്ച​യി​ൽ 24 മ​ണി​ക്കൂ​ർ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള വി​ശ്ര​മം അ​നു​വ​ദി​ച്ച​തും പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ​പെ​ട്ട​താ​ണ്. ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ഡി​ജി​റ്റ​ൽ വാ​ല​റ്റ് വ​ഴി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം മു​സാ​നെ​ദ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.