സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകര്‍ ബാരക് ഒബാമയും ഹിലാരിയും, വിവാദ പ്രസ്താവനയുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങളുടെ ചൂടേറ്റി എതിരാളികള്‍ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകനാണ് പ്രസിഡന്റ് ബറാക് ഒബാമയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവനാ ബോംബ്. ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് ‘ഐ.എസിന്റെ സ്ഥാപകന്‍’ എന്ന് ഒബാമയെ വിശേഷിപ്പിച്ചത്. ഇത് മൂന്നുതവണ ആവര്‍ത്തിച്ച ട്രംപ്, ഹിലരി ക്‌ളിന്റനും ആ കുറ്റത്തില്‍ പങ്കുണ്ടെന്നും പറഞ്ഞു.
ഒബാമയും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി ഹിലരി ക്ലിന്റനും ചേര്‍ന്ന് പശ്ചിമേഷ്യന്‍ നയങ്ങളിലൂടെ ഇറാഖിനെ തകര്‍ക്കുകയും ഈ സാഹചര്യം ഐ.എസ് ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാഖില്‍നിന്ന് യു.എസ് സേനയെ പൂര്‍ണമായും പുറന്തള്ളുമെന്ന ഒബാമയുടെ പ്രഖ്യാപനത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ഇതുമൂലം ആ രാജ്യത്തുണ്ടായ അസ്ഥിരത ഐ.എസിന്റെ വളര്‍ച്ചക്ക് കാരണമായി. എന്നാല്‍, ട്രംപിന്റെ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് വിസമ്മതിച്ചു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കുനേരെ തുടരെയുള്ള ആക്രമണമാണ് ട്രംപ് നടത്തിവരുന്നത്. രാജ്യം തോക്കെടുക്കാതിരിക്കണമെങ്കില്‍ ഹിലരി പ്രസിഡന്റാവുന്നത് തടയണമെന്നായിരുന്നു അതില്‍ ഒന്ന്. യു.എസില്‍ വര്‍ധിച്ചു വരുന്ന തോക്ക് അതിക്രമങ്ങള്‍ ഇരു സ്ഥാനാര്‍ഥികളും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയമാണ്. എന്നാല്‍, തോക്കു നിയമം കര്‍ശനമാക്കുന്ന രണ്ടാം ഭേദഗതിക്ക് ഹിലരി എതിരാണെന്നായിരുന്നു നോര്‍ത് കരോലൈനയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല