സ്വന്തം ലേഖകന്‍: മുസ്ലീങ്ങളില്‍ 27% പേരും അതി തീവ്രവാദികളെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപ്. മുസ്ലീങ്ങളില്‍ 27 ശതമാനം ആള്‍ക്കാരും അതി തീവ്രവാദികളാണെന്നും നാലിലൊന്ന് മുസ്ലീങ്ങളും അതിശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുവെന്നുമാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ഇത് 27 മുതല്‍ 35 ശതമാനം വരെയാകാം. ഇവര്‍ യുദ്ധത്തിന് പോകുന്നു. 1.6 ബില്യണ്‍ മുസ്ലീങ്ങളില്‍ 100,000 പേര് അല്ലേ ജിഹാദികളായി യുദ്ധത്തിന് പോകുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയെ വെറുക്കുന്നെന്നും അങ്ങിനെയുള്ളവരെ അമേരിക്കയില്‍ കറയാന്‍ അനുവദിക്കരുതെന്നും ട്രംപ് ഞായറാഴ്ച പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദവും വിട്ടിരിക്കുന്നത്.
മുസ്ലീങ്ങള്‍ക്ക് അമേരിക്കയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡിസംബറില്‍ ട്രംപ് പറഞ്ഞതും വിവാദമായിരുന്നു. പാരീസില്‍ എന്താണ് നടന്നതെന്നും കാലിഫോര്‍ണിയയില്‍ 14 പേരെ ചുട്ടു കൊന്നത് കൂട്ടത്തില്‍ ജോലി ചെയ്തിരുന്നയാളാണെന്നും കൈയ്യില്‍ തോക്കില്ലെങ്കിലും ആയുധമില്ലെങ്കിലും അവര്‍ വെടി വെക്കുകയും എല്ലാവരേയും കൊല്ലുമെന്നും ട്രംപ് ഞായറാഴ്ച തുറന്നടിച്ചിരുന്നു.
തലവെട്ടുന്നവരും നാല്‍പ്പതും അമ്പതും പേരെ സ്റ്റീല്‍ കൂടുകളില്‍ ഒരേ സമയം പൂട്ടിയിട്ട ശേഷം മുക്കിക്കൊല്ലുകയും ചെയ്യുന്നവര്‍ ഉള്ളപ്പോള്‍ നമ്മള് എന്തെങ്കിലും ചെയ്യണം. അതിശക്തമായ ആയുധങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ നോക്കുന്നത്. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഞായറാഴ്ച ട്രംപ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല