1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2024

സ്വന്തം ലേഖകൻ: എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ കശ്യപ് പട്ടേല്‍ (കാഷ് പട്ടേല്‍). ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കശ്യപ് പട്ടേലിനെ നാമനിര്‍ദ്ദേശം ചെയ്തത്. നിലവിൽ ക്രിസ്റ്റഫർ റേയാണ് എഫ്.ബി.എ. ഡയറക്ടർ. ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ ഡയറക്ടർ സ്ഥാനം രാജിവെയ്ക്കുമെന്ന് ക്രിസ്റ്റഫർ റേ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്ന ജനുവരിയിൽ തന്നെ കശ്യപ് പട്ടേൽ ഏജൻസിയുടെ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച വ്യക്തി എന്നാണ് ഡൊണാള്‍ഡ് ട്രംപ് കശ്യപ് പട്ടേലിനെ വിശേഷിപ്പിച്ചത്. അദ്ദേഹം മേധാവിയാകുന്നതോടെ അമേരിക്കയിലെ കുറ്റകൃത്യ മഹാമാരിയെ എഫ്.ബി.ഐ. ഇല്ലാതാക്കുമെന്നും കുടിയേറ്റ കുറ്റകൃത്യസംഘങ്ങളെ തകര്‍ക്കുമെന്നും അതിര്‍ത്തികടന്നുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തല്‍ അവസാനിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു.

കിഴക്കന്‍ ആഫ്രിക്കയില്‍നിന്ന് കുടിയേറിയ ഗുജറാത്തി മാതാപിതാക്കളുടെ മകനായി, ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് കശ്യപ് പട്ടേലിന്റെ ജനനം. ബിരുദം നേടിയതിന് പിന്നാലെ അഭിഭാഷകവൃത്തിയിലേക്ക് കടന്നു. ഫ്ളോറിഡയിലെ സ്റ്റേറ്റ്, ഫെഡറല്‍ കോടതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വകുപ്പില്‍ പ്രോസിക്യൂട്ടര്‍ ആയിരിക്കെ കിഴക്കന്‍ ആഫ്രിക്കയിലെയും യു.എസിലെയും പ്രമാദമായ അന്താരാഷ്ട്ര ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ട്രംപ് പ്രസിഡന്റായിരിക്കെ ആക്ടിങ് സെക്രട്ടറി ഓഫ് ഡിഫന്‍സിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇദ്ദേഹം. എഫ്.ബി.ഐയില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്ന തന്റെ ആഗ്രഹം ഈ 44-കാരന്‍ മുമ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.