സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ട്രംപ്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി. എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതാണു പുതിയ നയം. നിലവില്‍ എച്ച്1 ബി വീസയില്‍ എത്തിയശേഷം പലസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയാണ്.
പുതിയ നയപ്രകാരം തൊഴിലിടം മാറുന്നതിനു വ്യക്തമായ തൊഴില്‍ കരാറിനും സ്ഥലമാറ്റ രേഖകള്‍ക്കും പുറമേ തൊഴിലുടമ– തൊഴിലാളി ബന്ധം വ്യവസ്ഥാപിതമാണെന്നു തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നു പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പുതിയ നയം ഈ മാസം 22നു നിലവില്‍ വന്നു.
ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍വീസയായ എച്ച് 1 ബിയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യന്‍ ഐടി കമ്പനികളാണ്. ബാങ്കിങ്, ട്രാവല്‍, വാണിജ്യ, സേവന കമ്പനികളിലെ നല്ല പങ്ക് ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകളാണ്. പുതിയ നയപ്രകാരം വീസ കാലാവധി മൂന്നു വര്‍ഷത്തില്‍ താഴെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല