സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ സംഭവം അധികാരം പിടിച്ചെടുക്കാന്‍ ട്രംപ് നടത്തുന്ന തന്ത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. താന്‍ അധികാരത്തിലെത്തിയാല്‍ ഐസിസ് ഭീകരസംഘടനയുടെ തല കൊയ്യുമെന്നാണ് ട്രംപ് പരസ്യത്തിലൂടെ പറയുന്നത്. ഭീകരരുടെ എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുമെന്നും ട്രംപ് പറയുന്നു.
ഐസിസ് ഭീകരര്‍ക്കെതിരെ ഭീഷണി എന്ന രീതിയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കൂട്ടക്കൊലയും, യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും പരസ്യത്തിലൂടെ കാണിക്കുന്നുണ്ട്.
ഐസിസ് തീവ്രവാദികളുടെ ഫോട്ടോകളും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. തനിക്ക് ഐസിസ് തലമുറയെ ഇല്ലാതാക്കണമെന്നു നേരത്തെ ട്രംപ് പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ ഒട്ടേറെ പേര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല