സ്വന്തം ലേഖകൻ: ബോക്സിങ് മത്സരം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ സെക്കൻഡുകൾ കൊണ്ട് ഇടിച്ചിടുമെന്ന് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ഹോളിവുഡ് സെമിനോൾ ഹാർഡ് റോക് കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്സിങ് പോരാട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്.
ഇവാൻഡർ ഹോളിഫീൽഡ്-വിറ്റർ ബെൽഫോർട്ട് പോരാട്ടത്തിൽ കമേൻററ്ററിെൻറ റോളിൽ ട്രംപ് എത്തും. വാർത്താ സമ്മേളനത്തിൽ ഫോണിലൂടെ പെങ്കടുത്ത ട്രംപിനോട് അവതാരകൻ താങ്കൾക്ക് ആരുടെയെങ്കിലും ഒപ്പം ബോക്സിങ്ങിൽ പെങ്കടുക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.
“എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ പ്രൊഫഷണൽ ബോക്സർമാരെ ഒഴിവാക്കും. എെൻറ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തിൽ തോൽപ്പിക്കാനാവുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ് പറഞ്ഞു.
“ഒരിക്കൽ എന്നെ അഴികൾക്കുള്ളിൽ ആക്കുമെന്നും ഞാൻ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്സിങ്ങിൽ ആദ്യത്തെ കുറച്ച് സെക്കൻഡുകൾക്കുള്ളിൽ ബൈഡൻ വീഴുമെന്ന് ഞാൻ കരുതുന്നു,“ ട്രംപ് അവതാരകനോട് പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തി അൽപ സമയത്തിനകം വൈറലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല