1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2018

സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്. മറ്റുള്ളവര്‍ക്കു നേട്ടമുണ്ടാകുമ്പോള്‍ യുഎസിനു മാത്രം നഷ്ടവും ദുരന്തവും വരുത്തുന്നതാണ് കരാറെന്നും ട്രംപ് തുറന്നടിച്ചു.

‘കല്‍ക്കരി, വാതകം എന്നിങ്ങനെ നമുക്കു വന്‍ ഊര്‍ജശേഖരമുണ്ട്. നാം അതൊന്നും ഉപയോഗിക്കരുതെന്ന് അവര്‍ പറയുന്നു. അതുമൂലം നമ്മുടെ മത്സരശേഷിയാണ് ഇല്ലാതാവുക. അതു നടക്കില്ലെന്നു ഞാന്‍ അവരോടു പറഞ്ഞു. നമ്മുടെ കാര്യത്തില്‍ കരാര്‍ ഉടന്‍ നടപ്പിലാക്കണം, എന്നാല്‍ ചൈനയ്ക്കു 2030 ല്‍ മതി. റഷ്യയ്ക്കു 1990 കളിലെ നിലയാകാം. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ പറയുന്നത് അവര്‍ വികസിച്ചുവരുന്ന രാജ്യങ്ങളാണെന്നാണ്. അതെന്താ, നമ്മളെയും വികസിക്കാന്‍ അനുവദിച്ചുകൂടെ

ഇന്ത്യയെയും ചൈനയെയും വികസ്വരരാജ്യങ്ങളെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. യുഎസോ നാം വികസിതരാജ്യമാണ്. അതിനാല്‍ നാം ഇതെല്ലാം ചുമക്കണം. നമുക്കു നിര്‍മാണം പാടില്ല, കൃഷി പാടില്ല. മനോഹരമായ തലക്കെട്ടുകളാണ് അവര്‍ കൊടുത്തിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നല്ലതെന്നു തോന്നും. നിങ്ങളുടെ സ്ഥലത്ത് ഒരു ചെളിക്കുഴിയുണ്ടെങ്കില്‍ പരിസ്ഥിതി കാര്യങ്ങള്‍ക്കായി അതിനെ അവര്‍ തടാകമെന്നു വിളിക്കും. ഇതു ഭ്രാന്താണ്,’ ട്രംപ് വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.