സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ തലോടല്‍. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് ട്രംപ് പറഞ്ഞു. അവരെ പോലെ ചുറുചുറുക്കുള്ളവരെയാണ് രാജ്യത്തിനു വേണ്ടത്.
യു.എസ് സര്‍വകലാശാലകളിലെ ഉന്നത റാങ്കുകള്‍ നേടുന്നത് അവരാണ്. യു.എസില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ സ്ഥാപിച്ച് ഭാഗധേയം നിര്‍ണയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. നിയമപരമായ കുടിയേറ്റ വിഷയത്തില്‍ ഫോക്‌സ് ന്യുസിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്.
പ്രചാരണത്തിന്റെ തുടക്കത്തില്‍ എച്ച്1 ബി വിസയെ എതിര്‍ത്ത ട്രംപ്, അവ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് അനുകൂലമല്ലെന്നും അവരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളുമാണ് എച്ച്1 ബി വിസയുടെ മുഖ്യ ഉപയോക്താക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല